അജയ് വാസുദേവ്

Ajay Vasudev

എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ് അജയ് വാസുദേവ്. തൊമ്മനും മക്കളും  എന്ന ചിത്രത്തിൽ സഹസംവിധായകനായിട്ടാണ് അജയ് വാസുദേവ് ചലച്ചിത്ര രംഗത്ത് അരങ്ങേറുന്നത്. തുടർന്ന് നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു  2014 -ൽ രാജാധിരാജ എന്ന മമ്മൂട്ടിചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അജയ് വാസുദേവ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് മാസ്റ്റർപീസ്ഷൈലോക്ക് എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.