സോഹൻ സീനുലാൽ
1978 ഡിസംബർ 18 -ന് എഅറണാംകുളം ജില്ലയിലെ വടുതലയിൽ രാഷ്ട്രീയ പ്രവർത്തകനായ സീനുലാലിന്റെ മകനായി ജനിച്ചു. പഠനകാലത്ത് സോഹൻ മിമിക്രിയുൾപ്പെടെയുള്ള കലാപ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തുന്നത്. സിദ്ധിക്ക്-ലാൽ കൂട്ടുകെട്ടിന്റെ കാബൂളിവാല എന്ന ചിത്രത്തിൽ ഒരു ചെറു വേഷം ചെയ്ത് ബാലനടനായി സിനിമയിലേക്ക് കടന്നു വന്നു.
സിനിമയോട് ഇഷ്ടം തോന്നിയ സോഹൻ പ്രീഡിഗ്രി പഠനം കഴിഞ്ഞതിനുശേഷം സംവിധായകൻ ഷാഫിയുടെ അസിസ്റ്റന്റായി. വൺമാൻ ഷോ മുതൽ ലോലിപോപ്പ് വരെ ഏകദേശം എട്ടു ചിത്രങ്ങളിൽ ഷാഫിയുടെ അസ്സ്റ്റന്റായി വർക്ക് ചെയ്തു. 2011 -ൽ സച്ചി-സേതുവിൻറെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഡബിൾസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സോഹൻ സീനുലാൽ സ്വതന്ത്ര സംവിധായകനായി. തുടർന്ന് വന്യം, അൺലോക്ക് എന്നീ സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. എബ്രിഡ് ഷൈനിന്റെ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ ഒരു പോലീസുകാരന്റെ വേഷം അവതരിപ്പിച്ച് വീണ്ടും അഭിനയരംഗത്തേക്ക് കടന്നു. പുതിയ നിയമം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, അബ്രഹാമിന്റെ സന്തതികൾ, പഞ്ചവർണ്ണതത്ത, ദി പ്രീസ്റ്റ് എന്നിവയൂൾപ്പെടെ നാല്പതിലധികം ചിത്രങ്ങളിൽ സോഹൻ സീനിലാൽ അഭിനയിച്ചിട്ടുണ്ട്.