മാളികപ്പുറം
അയ്യപ്പനെക്കാണാൻ അതിയായ ആഗ്രഹമുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ അദ്ഭുതമെന്നു തോന്നിക്കുന്ന തരത്തിലുള്ള ആഗ്രഹ സാക്ഷാത്കാരമാണ് ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
അയ്യപ്പദാസ് | |
CI ഹനീഫ് | |
കല്ലു | |
അജയൻ | |
ഉണ്ണി | |
മഹി | |
പീയുഷ് | |
സൗമ്യ | |
ലക്ഷ്മി അമ്മ (മുത്ത്ശ്ശി) | |
ലക്ഷ്മി ടീച്ചർ | |
ചീനു | |
KSEB അളിയൻ | |
പട്ടട | |
അമ്പാടി | |
മുരളി | |
സെൽവി | |
ജയ | |
ഉദയ് മാമൻ | |
ചെട്ടിയാർ | |
രാമേട്ടൻ | |
ചന്ദ്രപ്പൻ പിള്ള | |
മെമ്പർ ഗിരീഷൻ | |
രമ |
കഥ സംഗ്രഹം
എട്ടുവയസ്സുകാരിയായ കല്ലു എന്ന കല്യാണിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്, പതിനെട്ട് മലകൾക്ക് നടുവിൽ, പതിനെട്ടാം പടിക്കു മുകളിൽ വസിക്കുന്ന അയ്യപ്പനെ കാണണമെന്നത്. മുത്തശ്ശി പറഞ്ഞ കഥകളിലൂടെ അയ്യപ്പചരിതവും എരുമേലിയും പമ്പയും സന്നിധാനവും എല്ലാം അവളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. സ്വപ്നത്തിൽ എന്നും കാണാറുള്ള അയ്യപ്പൻ്റെ രൂപം അവൾ തൻ്റെ നോട്ബുക്കിൽ പകർത്തി വയ്ക്കുന്നു.
ശബരിമലയ്ക്ക് കൊണ്ടു പോകാമെന്നു പല തവണ കല്ലുവിന് വാക്കു കൊടുത്തെങ്കിലും അതു പാലിക്കാൻ അവളുടെ അച്ഛനായ അജയന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെങ്ങൾക്കു വേണ്ടി വീട് പണയപ്പെടുത്തി എടുത്ത സഹകരണ ബാങ്കിലെ ലോണും, പലിശക്കാരനായ അമ്പാടിയിൽ നിന്നു വാങ്ങിയ പണവും തിരിക്കെക്കൊടുക്കാനാവാതെ ബുദ്ധിമുട്ടുകയാണ് മുൻ പ്രവാസി കൂടിയായ അജയൻ. ലോൺ ബാധ്യത തീർക്കാൻ ഒരിക്കൽ കൂടി ഗൾഫിൽ പോകാൻ അജയൻ ആലോചിക്കുന്നു.
എന്നാൽ, അയ്യപ്പൻകാവിലെ പൂജാരിയായ പട്ടട പറയുന്ന കാര്യം അജയൻ്റെ മനസ്സു മാറ്റുന്നു. അജയന് എട്ട് വയസ്സായ സമയത്താണ് അയാളുടെ അച്ഛൻ മരിച്ചതെന്ന് പട്ടട പറയുന്നു.
അന്നു രാത്രി അജയൻ വീട്ടിലെത്തുന്നത് മലയ്ക്ക് പോകാനുള്ള പൂജകൾക്കുള്ള സാധനങ്ങളുമായാണ് അജയനും കല്ലുവും മലയ്ക്കു പോകാൻ മാലയിട്ട് വ്രതം തുടങ്ങുന്നു; ഒപ്പം, അജയൻ്റെ കൂട്ടുകാരൻ ഉണ്ണിയുടെ മകനും കല്ലുവിൻ്റെ സഹപാഠിയുമായ പീയുഷും മാലയിടുന്നു.
ഒരു ദിവസം, പണം ചോദിച്ചെത്തുന്ന അമ്പാടി, കവലയിൽ വച്ച് അജയനെ മർദ്ദിക്കുന്നു. സ്കൂളിൽ നിന്നു മടങ്ങുന്ന കല്ലു അതു കാണുന്നു. പിറ്റേന്നു രാവിലെ അയ്യപ്പൻകാവിലെ കൊക്കയിൽ അജയനെ മരിച്ച നിലയിൽ കാണുന്നു. അച്ഛൻ മരിച്ചതോടെ കല്ലുവിൻ്റെ ശബരിമല യാത്ര വീണ്ടും മുടങ്ങുന്നു. എന്നാൽ അയ്യപ്പനെ കാണണമെന്ന അവളുടെ വാശി കൂടുന്നതേയുള്ളൂ.
ഒരു ദിവസം കല്ലുവിനെയും പീയുഷിനെയും കാണാതാവുന്നു. അന്വേഷണം നടക്കുന്നതിനിടയിൽ അവർ പമ്പയ്ക്കുള്ള ബസിൽ കയറിപ്പോകുന്നു. കുട്ടികളെ കടത്തുന്ന സംഘത്തിൻ്റെ നേതാവായ മഹി ബസിൽ കുട്ടികളെ പിന്തുടരുന്നുണ്ട്. കല്ലുവാണ് അയാളുടെ ലക്ഷ്യം.
വഴിയിൽ നിന്നു കയറുന്ന ഒരു സ്വാമിയെ കല്ലു കാണുന്നു. അയാളുടെ രൂപം താൻ സ്വപ്നത്തിൽ കാണാറുള്ള അയ്യപ്പൻ്റേതു തന്നെയാണെന്നയാൾ തിരിച്ചറിയുന്നു.
അയാളുമായി കുട്ടികൾ പരിചയത്തിലാവുന്നു. കല്ലുവിനെയും പീയുഷിനെയും മലയ്ക്ക് കൊണ്ടുപോകാമെന്ന് അയാൾ സമ്മതിക്കുന്നു. മഹിയുടെ ലക്ഷ്യം കല്ലുവാണെന്നു മനസ്സിലാക്കിയ സ്വാമി അയാളെ താക്കീത് ചെയ്യുന്നു. എന്നാൽ മഹിക്ക് പിന്തിരിയാൻ ഉദ്ദേശ്യമില്ല.
പമ്പയിലെത്തുമ്പോൾ, സന്നിധാനത്ത് തിരക്കായതിനാൽ, അന്ന് പടി ചവിട്ടാൻ പറ്റില്ല എന്ന് സ്വാമി പറയുന്നു. കല്ലു അതു കേട്ട് നിരാശയാകുന്നു. അവൾക്ക് അയ്യപ്പനെ കണ്ടേ തീരൂ. സ്വാമി കുട്ടികളെയും കൊണ്ട് വനപാതയിലൂടെ പോകാൻ തീരുമാനിക്കുന്നു. മഹിയും കൂട്ടരും അവരെ പിന്തുടരുന്നു.
ദൂരെ, സന്നിധാനത്ത്, അയ്യപ്പനെ ഉറക്കുന്ന ഹരിവരാസനം കേൾക്കുന്നു. രാത്രി വിശ്രമിച്ചിട്ട് രാവിലെ സന്നിധാനത്തെത്താമെന്ന് സ്വാമി പറയുന്നു. പെട്ടെന്ന്, മഹിയുടെ സംഘം സ്വാമിയെയും കുട്ടികളെയും വളയുന്നു. തുടർന്നു നടക്കുന്ന പൊരിഞ്ഞ സംഘട്ടനത്തിൽ സ്വാമി എതിരാളികളെ ഓരോരുത്തരെയായി കീഴടക്കുന്നു. കല്ലുവിൻ്റെ മനസ്സിൽ പക്ഷേ, അത് അയ്യപ്പൻ്റെ ശത്രുനിഗ്രഹമായാണ് തെളിയുന്നത്. അയ്യപ്പനാണ് തൻ്റെ കൂടെയുള്ള സ്വാമി എന്ന് അവൾ എപ്പോഴെ ഉറപ്പിച്ചു കഴിഞ്ഞു.
കുട്ടികളും സ്വാമിയും രാവിലെ സന്നിധാനത്തെത്തുന്നു. എന്നാൽ, പതിനെട്ടാം പടിക്ക് താഴെ വച്ച് സ്വാമിയെ കാണാതാവുന്നു.