ദേവനന്ദ

Devananda

ജിബിന്റേയും പ്രീതയുടേയും മകളായി എറണാകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. രാജഗിരി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദേവനന്ദ. 2018 -ൽ തൊട്ടപ്പൻ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ദേവനന്ദ സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് മൈ സാന്റമാളികപ്പുറം2018നെയ്മർ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ ദേവനന്ദ അഭിനയിച്ചു. മാളികപ്പുറം എന്ന സിനിമയിലെ ശബരിമല  ശ്രീ അയ്യപ്പന്റെ ഭക്ത കല്ലു എന്ന കഥാപാത്രമായ ദേവനന്ദയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടിയിരുന്നു. അരൺമനൈ 4 എന്ന തമിഴ് ചിത്രത്തിലും ദേവനന്ദ അഭിനയിച്ചിട്ടുണ്ട്.