നിഖില സോമൻ
1980 ഫെബ്രുവരി 3 ന് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് പി ആർ സോമന്റെയും രാജമ്മ സോമന്റെയും മകളായി ജനിച്ചു. ജവഹർ നവോദയ വിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും, എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും,.കോട്ടയം സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്സിൽ നിന്നും LLB യും കരസ്ഥമാക്കി. 2018-ൽ നിയോ ഫിലിം സ്കൂളിൽ നിന്ന് ഡബ്ബിങ് കോഴ്സ് പൂർത്തിയാക്കിയതിനുശേഷം ഡബ്ബിംഗ് തന്റെ പ്രൊഫഷനായി എടുത്ത നിഖില സോമൻ സിനിമകൾക്കും പരസ്യചിത്രങ്ങൾക്കും ശബ്ദം പകരാൻ തുടങ്ങി.
നിയോ ഫിലിം സ്കൂളിൽ ഡബ്ബിങ് കോഴ്സ് ചെയ്തതിന് ശേഷം അവിടുത്തെ തന്നെ സ്റ്റുഡന്റസ്ന്റെ ഫിലിം ആയ ക്യൂബൻ കോളനി എന്ന സിനിമയ്ക്കായിരുന്നു നിഖില ആദ്യമായി ഡബ്ബ് ചെയ്തത്. തുടർന്ന് കുമ്പാരീസ്, കപ്പേള, സി ബി ഐ 5 ദി ബ്രെയിൻ,, ജനഗണമന, പ്രിയൻ ഓട്ടത്തിലാണ്,, എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകൾക്ക് ഡബ്ബ് ചെയ്തു. സിനിമകൾ കൂടാതെ മലയാളത്തിലും ഹിന്ദിയിലുമുള്ള പരസ്യ ചിത്രങ്ങൾക്കും നിഖില ശബ്ദം കൊടുത്തിട്ടുണ്ട്..