ഫ്രാൻസിസ് ലൂയിസ്

francies louis
Date of Birth: 
Saturday, 10 April, 1993
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

സംവിധായകൻ,ചിത്രസംയോജകൻ

1993 ഏപ്രിൽ 10- ന് ആലപ്പുഴയിൽ ജനിച്ചു. ഇലക്ട്രിക്കൽ വർക്ക്ഷോപ്പ് ഉടമയായ ലൂയിസ് ടി എൽ അച്ഛനും വീട്ടമ്മയായ മേരിക്കുട്ടി അമ്മയുമാണ്. ആലപ്പുഴ സെയിന്റ് ആന്റ്ണീസ് LPS- ലായിരുന്നു ഫ്രാൻസിസ് ലൂയീസിന്റെ പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ നിന്നും ഹയർസെക്കന്ററി കഴിഞ്ഞു. വിൻസ് ക്രിസ്ത്യൻ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രിക്കൽ എഞ്ചിനീയരിംഗ് പഠനം.

ഫ്രാൻസിസ് 4 - 5 ഷോർട്ട് ഫിലിമുകൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. യൂട്യൂബിൽ എഡിറ്റിംഗ് ട്യൂട്ടോറിയൽ നോക്കി ഈ ഷോർട്ട് ഫിലിമുകൾ എഡിറ്റ് ചെയ്താണ്  എഡിറ്റിംഗ് പഠിച്ചത്. എഡിറ്റിംഗ് പ്രൊഫഷനായി സ്വീകരിച്ച ഫ്രാൻസിസ് രണ്ടുവർഷത്തോളമായി പരസ്യങ്ങൾ ഉൾപ്പെടെ ഒട്ടേറെ വർക്കുകൾ എഡിറ്റ് ചെയ്തിട്ടുണ്ട്.  മിഡ്‌നൈറ്റ് എന്ന ഷോർട്ട് ഫിലിം സ്ക്രീൻ ചെയ്യാൻ തിരഞ്ഞെടുത്ത ഒരു പരിപാടിയിൽ വെച്ച് ജിയോ ബേബി എന്ന സംവിധായകനെ പരിചയപ്പെട്ടതോടെയാണ് സിനിമയിലേയ്ക്കുള്ള അവസരം തുറന്നു കിട്ടുന്നത്. ജിയോ ബേബി തന്റെ കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന സിനിമയുടെ സംവിധാന സഹായിയായി പ്രവർത്തിക്കാൻ  ഫ്രാൻസിസിന് അവസരം നൽകി.

തൈ‌വേലിക്കകം
മുല്ലാത്ത് വാർഡ്
തിരുവമ്പാടി p.o
ആലപ്പുഴ 688002
ഇമെയിൽ 

ഫേസ്ബുക്ക്