കുഞ്ഞില മസിലാമണി
കുഞ്ഞില മസിലാമണി കോഴിക്കോട് സ്വദേശിനിയാണ്. കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളെജില്‍ നിന്ന് ബി.എ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ വിജയിച്ചതിനുശേഷം കുഞ്ഞില കല്‍ക്കട്ട സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പി.ജി. ഡിപ്ലോമ - ഡയറക്ഷന്‍ ആന്റ് സ്ക്രീന്‍പ്ലേ റൈറ്റിങ്ങ് എന്നിവ പഠിച്ചു. 2009 -ൽ Wake me Up...When i die എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തുകൊണ്ട് കുഞ്ഞില പ്രൊഫഷണലായി തുടക്കം കുറിച്ചു. അതിനുശേഷം നുണക്കഥകള്‍, പട്ട്, ഗൃഹപ്രവേശം, ഗി തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു.
ജിയോ ബേബി അവതരിപ്പിച്ച ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റ് ലെ അസംഘടിതര്‍ എന്ന സെഗ്മെന്റ് എഴുതി സംവിധാനം ചെയ്തുകൊണ്ടാണ് കുഞ്ഞില മസിലാമണി സിനിമയിൽ അരങ്ങേറുന്നത്.
VIBGYOR ഷോർട്ട് ഫിലിം ആൻഡ് ഡോകുമ്മെന്റ്രി ഫെസ്റ്റിവലിൽ Wake Me Up.. When I Die എന്ന ഷോർട്ട് ഫിലിം മികച്ച നവാഗത സംവിധായികക്കുള്ള അവാർഡ് കുഞ്ഞില മസിലാമണിയ്ക്ക് നേടിക്കൊടുത്തു. നുണക്കഥകൾ എന്ന ഷോർട്ട് ഫിലിം മികച്ച ഷോർട്ട് ഫിലിമിനുള്ള ജോൺ എബ്രഹാം അവാർഡുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്..