കാപ്പ
ഒതുങ്ങിക്കഴിയുന്ന ഒരു ഗുണ്ടാത്തലവൻ്റെ ജീവിതം കനലടങ്ങാത്ത പകയുടെയും പ്രതികാരത്തിൻ്റെയും ചൂടിൽ വീണ്ടും ഉരുകിത്തിളയ്ക്കുന്നു.
ജി ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Actors & Characters
Actors | Character |
---|---|
കൊട്ട മധു | |
പ്രമീള | |
ആനന്ദ് | |
ബിനു ത്രിവിക്രമൻ | |
ലത്തീഫ് | |
ജബ്ബാർ | |
അരുമനായകം | |
പത്തിക്കയ്യൻ നസീർ | |
പ്രജിത്ത് | |
കൊഞ്ച് രവി | |
ഐടി കമ്പനി എം ടി | |
കളക്ട്രേറ്റ് ഡ്രൈവർ | |
ശശാങ്കൻ മുതലാളി | |
ഹാരി | |
ലത്തീഫിൻ്റെ പെങ്ങൾ | |
ബിജു ത്രിവിക്രമൻ | |
ഗൈനക്കോളജിസ്റ്റ് | |
റൂറൽ എസ് പി | |
സി ഐ | |
കൊട്ട മധുവിന്റെ മകൻ |
Main Crew
കഥ സംഗ്രഹം
തിരുവനന്തപുരത്ത് ഐ റ്റി കമ്പനിയിൽ പുതുതായി ജോലിക്കു ചേർന്ന ആനന്ദ് അനിരുദ്ധൻ (ആസിഫ് അലി), തൻ്റെ ഭാര്യ ബിനു ത്രിവിക്രമൻ (അന്ന ബെൻ) ഗർഭിണിയായതിൻ്റെ സന്തോഷത്തിലാണ്. പക്ഷേ, കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ASI അരുമനായകം (നന്ദു) ആനന്ദിനോട് പറയുന്ന കാര്യം അത്ര സന്തോഷമുള്ളതല്ല. സർക്കാർ തയാറാക്കിയ ഗുണ്ടകളുടെ പട്ടികയിൽ (KAAPA List) ബിനുവിൻ്റെ പേരുമുണ്ടെന്ന് ആനന്ദറിയുന്നു.
വർഷങ്ങൾക്കു മുൻപ്, ഗുണ്ടാസംഘാംഗങ്ങളായ, ബിനുവിൻ്റെ സഹോദരൻ ബിജുവിനെയും (സാഗർ സൂര്യ) 'ക്യാപ്പിറ്റൽ ക്രൈം' എന്ന പ്രാദേശിക പത്രത്തിൻ്റെ ഉടമയായ ലത്തീഫിൻ്റെ (ദിലീഷ് പോത്തൻ) അനന്തരവനായ 'പത്തിക്കയ്യൻ നസീറി'നെയും (സെന്തിൽ കൃഷ്ണ) "കൊട്ടമധു"(പൃഥ്വിരാജ് സുകുമാരൻ)വിൻ്റെ നേതൃത്വത്തിലുള്ള എതിർസംഘം ആക്രമിക്കുന്നു. മധുവിൻ്റെ വലംകൈയായ ജബ്ബാറിനെ (ജഗദീഷ്) വെട്ടുകയും അയാളുടെ അനുജനെ കൊല്ലുകയും ചെയ്തതിൻ്റെ പ്രതികാരമായി നടത്തിയ ആക്രമണത്തിൽ ബിജു വെട്ടേറ്റു മരിക്കുന്നു; രക്ഷപ്പെട്ട നസീർ ഗൾഫിലേക്ക് കടക്കുന്നു.
ഗുണ്ടാസംഘം പൊളിഞ്ഞെങ്കിലും തൻ്റെ പത്രത്തിൽ എഴുതിപ്പിടിപ്പിക്കുന്ന വാർത്തകളിലൂടെ സംഘം ഇപ്പോഴും ഉണ്ടെന്നും അതിൻ്റെ നേതാവ് ബിനുവാണെന്നും പ്രചരിപ്പിക്കുകയാണ് ലത്തീഫ്. അങ്ങനെയാണ് ബിനുവിൻ്റെ പേര് ഗുണ്ടാ ലിസ്റ്റിൽ കയറുന്നത്.
അരുമനായകം പറഞ്ഞതനുസരിച്ച് ആനന്ദ് കൊട്ട മധുവിൻ്റെ ഭാര്യ പ്രമീളയെ(അപർണ ബാലമുരളി)ക്കാണാൻ പോകുന്നു. കൊട്ടമധുവിൻ്റെ വീട്ടിലെത്തുന്ന ആനന്ദിനെ, മധുവിൻ്റെ വലംകൈയായ ജബ്ബാർ പിന്തിരിപ്പിക്കുന്നെങ്കിലും പ്രമീള അയാളെക്കാണുന്നു. ബിനുവിനെ ഉപദ്രവിക്കരുതെന്ന് കൊട്ടമധുവിനോട് പറയണമെന്ന് അയാൾ പ്രമീളയോടു അപേക്ഷിക്കുന്നു. എന്നാൽ, ബിജുവിൻ്റെ സഹോദരിയാണ് ബിനുവെന്നറിയുന്നതോടെ പ്രകോപിതനായ ജബ്ബാർ, ആനന്ദിനെ ബലമായിപ്പിടിച്ചു പുറത്താക്കുന്നു.
ബിനുവിൻ്റെ സുരക്ഷയ്ക്കായി ആനന്ദ് അവളെ നാട്ടിലേക്ക് ട്രെയിൻ കയറ്റി വിടുന്നു. സ്റ്റേഷനിൽ നിന്നു പുറത്തു വരുന്ന ആനന്ദ് കാണുന്നത് മധുവിനെയും സംഘത്തെയുമാണ്. ബിനുവിനൊപ്പം ഗുണ്ടകളും ട്രെയിനിലുണ്ടെന്നറിഞ്ഞ ആനന്ദ് അവളെ ഉപദ്രവിക്കരുതെന്ന് മധുവിനോടപേക്ഷിക്കുന്നു. തന്നെ ആരും അയച്ചതല്ലെന്നും അയാൾ പറയുന്നു. അയാളുടെ വാക്ക് വിശ്വസിക്കുന്ന മധു, ട്രെയിനിൽ നിന്ന് ഗുണ്ടകളെ പിൻവലിക്കാൻ ഏർപ്പാടാക്കുന്നു.
ഒരു കാലത്ത് ഗുണ്ടാനേതാവായി നഗരം വാണ മധു ഇപ്പോൾ ബിസിനസുമായി ഒതുങ്ങിക്കഴിയുകയാണ്. അടുത്തു വരുന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു കാരണം പ്രശ്നങ്ങളിൽ പോയിപ്പെടാൻ അയാൾക്ക് താത്പര്യമില്ല താനും. എങ്കിലും ലത്തീഫും ബിൽഡർ ശശാങ്കനും (ബിജു പപ്പൻ) പൊലീസിലെ ചിലരും അയാളുടെ ശത്രുപക്ഷത്തുണ്ട്.
ഗുണ്ടയായ തൻ്റെ ചേട്ടനെ കൊന്ന 'ചാമ്പ്യൻ ശിരീശനെ' വകവരുത്തിക്കൊണ്ടാണ് മധു ഗുണ്ടയായി മാറുന്നത്. മറ്റൊരു ഗുണ്ടാനേതാവായ 'ചിതൽ അനി'യെ പോലീസിൻ്റെ അറിവോടെ ബോംബെറിഞ്ഞു കൊല്ലുന്നതോടെ മധു നഗരത്തിലെ ഗുണ്ടാനേതാവായി ഉയരുന്നു.
കാപ്പാ ലിസ്റ്റിൽ നിന്ന് ബിനുവിനെ ഒഴിവാക്കാനുള്ള അപേക്ഷയുമായി ആനന്ദ് DySP ഓഫീസിലെത്തുന്നു. അവിടെ വച്ച്, മധുവിനെ കൊല്ലാനുള്ള പദ്ധതി ലത്തീഫിൻ്റെ സുഹൃത്തായ കോൺസ്റ്റബിൾ പ്രജിത് (വിജയകുമാർ പ്രഭാകരൻ) പറഞ്ഞ് അയാളറിയുന്നു. ആ വിവരം ആനന്ദ് പ്രമീളയേയും അവർ മധുവിനെയും അറിയിക്കുന്നു.
ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്ന മധു ലത്തീഫിനെ താക്കീത് ചെയ്യുന്നു. ലത്തീഫിനെക്കാണുന്ന ആനന്ദിനോട്, ബിനുവിനെ കാപ്പാ ലിസ്റ്റിൽ നിന്ന് മാറ്റാനുള്ള ഏർപ്പാട് ചെയ്യാമെന്ന് അയാൾ പറയുന്നു. ബിനുവിൻ്റെ പേര് ലിസ്റ്റിൽ നിന്നു നീക്കിക്കിട്ടിയതോടെ ആനന്ദ് ജോലി രാജിവച്ച് നാട്ടിലേക്കു പോകുന്നു.
ഇതിനിടയിൽ നസീറിൻ്റെ ഉമ്മ മരിക്കുന്നു. നസീറിനെ നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന് മധു പണ്ടേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, അയാളെ നാട്ടിലെത്തിക്കാൻ ലത്തീഫ് പോലീസിൻ്റെ സഹായം തേടുന്നു. പോലീസുമായുള്ള ചർച്ചയിൽ നസീർ വരുന്നതിനെ മധു എതിർക്കുന്നില്ലെങ്കിലും, മധുവിൻ്റെ പിന്നീടുള്ള ഭീഷണി കാരണം, എയർപോർട്ടിലെത്തിയ നസീറിന് ഉമ്മയുടെ ശവശരീരം കാണാനാകാതെ മടങ്ങിപ്പോകേണ്ടി വരുന്നു.
ഇതിൽ കുപിതനായ ലത്തീഫ്, ശശാങ്കനും പ്രജിത്തുമായി ആലോചിച്ച്, പുറത്തു നിന്നുള്ള ഗുണ്ടകളെ വരുത്തുന്നു. അവർ മധുവിൻ്റെ വീടാക്രമിക്കുന്നു. പ്രകോപിതനായ മധു പ്രജിത്തിനെയും ശശാങ്കനെയും വീടുകയറി തല്ലുന്നു; ലത്തീഫിൻ്റെ ഓഫീസും പ്രസും തകർക്കുന്നു; നാട്ടിൽ നിന്നു പൊയ്ക്കോണം എന്ന് ലത്തീഫിന് അന്ത്യശാസനം നല്കുന്നു.
മധുവുമായി ഒത്തുതീർപ്പിലെത്താൻ എന്നു പറഞ്ഞ്, ലത്തീഫ് സന്ധി സംഭാഷണത്തിന് മദ്ധ്യസ്ഥനായി ആനന്ദിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുവരുന്നു. ആനന്ദിൻ്റെ നിർബന്ധം കാരണം മധു ലത്തീഫിനെക്കാണുകയും വിട്ടുവീഴ്ചയ്ക്ക് തയാറാവുകയും ചെയ്യുന്നു.
അവിടെ നിന്നു മടങ്ങുന്ന മധു മുന്നിൽ വന്നു നിന്നയാളെക്കണ്ട് പകച്ചു പോകുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
സെക്കന്റ് യൂണിറ്റ്
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തിരു തിരു തിരുവന്തപുരത്ത് * |
സന്തോഷ് വർമ്മ | ജേക്സ് ബിജോയ് |