ശ്രീയ രമേഷ്

Sreeya Remesh
Sreeya Remesh
ശ്രീക്കുട്ടി രമേശ്
ശ്രേയ രമേഷ്

നാടകത്തിലും സീരിയലിലും ശ്രദ്ധിക്കപ്പെട്ടുവരുന്ന ശ്രീയ രമേശ് (ശ്രീക്കുട്ടി രമേശ്‌). അച്ഛൻ രാമചന്ദൻ പിള്ള, അമ്മ രത്നമ്മ. ആലപ്പുഴ എസ് ഡി കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി. ഭർത്താവ് രമേശുമൊത്ത്‌ ദുബായിൽ താമസം. കുങ്കുമപ്പൂവ്‌ എന്ന സീരിയലിലൂടെയാണ് ശ്രീയ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. ആദ്യ ചലച്ചിത്രം 'എന്നും എപ്പോഴും'. പിന്നീട് വേട്ട, അനീസ്യ, ഒപ്പം, ഡഫേദാർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ചലച്ചിത്ര നടൻ മോഹൻലാലിന്റെ കസിനാണ് ശ്രീയ രമേശ്