സുവീരൻ കെ പി

Suveeran KP
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

നടൻ, സംവിധായകൻ, ചിത്രകാരൻ.

കോഴിക്കോട് സ്വദേശി.  തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ, ന്യഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, പോണ്ടിച്ചേരിയിലെ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്നിവിടങ്ങളിൽ പഠിച്ചു.     മുപ്പതോളം നാടകങ്ങളും നാലു ലഘു ചിത്രങ്ങളും സംവിധാനം ചെയ്തു. 

ദക്ഷിണ കർണ്ണാടകത്തിലെ പ്രാദേശിക സംസാര ഭാഷയായ ബ്യാരിയിലെടുത്ത ബ്യാരി എന്ന ചിത്രത്തിനു 2012 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. 

സംഗീത നാടക അക്കാദമി പുരസ്കാരം മൂന്ന് പ്രാവശ്യം നേടി. അഗ്നിയും വർഷവും എന്ന നാടകം മികച്ച നാടകത്തിനും സംവിധായകനുമുള്ള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം (2002) നേടി. ഉടമ്പടിക്കോലം എന്ന നാടകത്തിനു 1997 ൽ അമച്വർ നാടക മത്സരത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം ലഭിച്ചു. 

സുവീരൻ സംവിധാനം ചെയ്ത നാടകങ്ങൾ:

ആയുസിന്റെ പുസ്തകം, യർമ (ഹിന്ദി), അഗ്നിയും വർഷവും, ഐലന്റ്, ജീവശാസ്ത്രം, ഈഡിപ്പസ് റെക്സ്, കൺഫസിൻ, ലേഡി ഫ്രം ദ സീ, ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും, നാഗമണ്ഡല, ചക്രം, വോയ്സെക്, റൈനോസെറസ്, സൂ സ്റ്റോറി, ഭരതവാക്യം, ഉടമ്പടിക്കോലം, സൂത്രവാക്യം, ആന്റിഗണി, ഹാംലെറ്റ്, യൂദാസ് 97, വൃത്തം, നീ വെളിച്ചമാണ്. 

ലഘുചിത്രങ്ങൾ:

ഡിസ്ട്രാക്ഷൻ, ക്രോസ്, മേരിയും ലോറൻസും, സൗണ്ട് മെഷീൻ

ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതിയിട്ടുള്ളതിനു പുറമേ മൂന്ന് നാടകങ്ങൾ - യർമ (Yerma), ഐലന്റ് & ക്രൈം പാഷണൽ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.