സാജിദ് യഹിയ

Sajid Yahiya
Sajid Yahiya
സാജിത് യഹിയ
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 2
സംവിധാനം: 3
കഥ: 3
സംഭാഷണം: 1
തിരക്കഥ: 2

മലയാള ചലച്ചിത്ര നടൻ, സംവിധായകൻ,ഗായകൻ. 1984 ഡിസംബർ 20 ന് ആലപ്പുഴയിൽ ജനിച്ചു. 2011 ൽ  കലക്ടർ എന്ന സുരേഷ് ഗോപി ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സാജിദ് യഹിയ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ ഫ്രൈഡെ എന്ന സിനിമയിലും അഭിനയിച്ചു. തുടർന്ന് തീവ്രം, ആമേൻ, പകിട, ബാംഗ്ലൂർ ഡെയ്സ് എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ വിവിധവേഷങ്ങൾ ചെയ്തു. സഖറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ "വെയിൽ ചില്ല പൂക്കും നാളിൽ..  എന്ന ഗാനരംഗത്തിൽ ഗായകനായി സാജിദ് അഭിനയിച്ചു.

സാജിദ് യഹിയ 2016 ലാണ് സംവിധാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ജയസൂര്യയെ നായകനാക്കി ഇടി എന്ന ചിത്രമാണ് അദ്ദേഹം ആദ്യം സംവിധാനം ചെയ്തത്. തുടർന്ന് 2018 ൽ മഞ്ജുവാരിയർ, ഇന്ദ്രജിത്ത് എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച മോഹൻലാൽ ആയിരുന്നു സാജിദ് യഹിയയുടെ അടുത്ത ചിത്രം. 2020 ൽ ഖൽബ് എന്നൊരു സിനിമയും സാജിദ് സംവിധാനം ചെയ്തു. ഇടി, മോഹൻലാൽ എന്നീ സിനിമകളിൽ സാജിദ് ഓരോ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മോഹൻലാലിലെ "ചങ്കല്ല ചങ്കിടിപ്പാണേ.. എന്ന ഗാനത്തിന്റെ ആലാപനം മാത്രമല്ല സംഗീതവും സാജിദ് ആയിരുന്നു.