ക്രാന്തി
സമൂഹത്തിലെ നിലയും വിലയുമുള്ള വീട്ടിലെ അംഗങ്ങളാണ് രംഗൻ, ഹൈദർ, പോൾ ഹാർബർ, ദിവ്യ എന്നിവർ. ഒരു മ്യൂസിക് ബാന്റ് ഉണ്ടാക്കുക എന്ന സ്വപ്നവുമായി അവർ ഇറങ്ങിയിരിക്കയാണ്. സാമൂഹ്യപരമായ സന്ദേശം ഉൾക്കൊള്ളുന്ന മ്യൂസിക് ബാന്റ് എന്നതാണ് അവരുടെ ലക്‌ഷ്യം. ഇവരിൽ രംഗൻ വയലിനിസ്റ്റാണ്. അവന് അച്ഛനും അമ്മയുമില്ല. വീടുകളിൽ ട്യൂഷനെടുത്താണ് ജീവിക്കുന്നത്. ഹൈദർ ഡ്രമ്മറാണ്. ജീന എന്ന പെണ്‍കുട്ടിയാണ് ഹൈദറിന്റെ കാമുകി. പോൾ ഹാർബർ നഗരത്തിലെ ഒരു പ്രശസ്ഥനായ ക്രിമിനൽ ലോയറുടെ മകനാണ്. ദിവ്യ വയലിനിസ്റ്റും. ഈ നാൽവർ സംഘത്തിന്റെ ഇടയിലേക്ക് ആമി എന്ന യുവതി കടന്നു വരുന്നു.
നഗരത്തിലെ കോളേജിൽ പഠിക്കുന്ന കംമ്മ്യൂണിസ്റ്റ് അനുഭാവികളായ ചെറുപ്പക്കാരാണ് വിവേക്, സ്റ്റാലിൻ, ഷമീർ ഖാൻ, ബച്ചൻ, ഡിസ്നി. ഇവരും പുതിയൊരു ദൗത്യവുമായി മുന്നോട്ട് പോകയാണ്. സംഗീതത്തെ സ്നേഹിക്കുന്നവരേയും വിപ്ലവകാരികളായ കംമ്മ്യൂണിസ്റ്റ്കാരേയും ഒന്നിപ്പിക്കുന്നത് ആമിയാണ്. ഇവരുടെ യാത്ര ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോൾ ക്രാന്തിയുടെ കഥ മറ്റൊരു വഴിത്തിരിവാകുകയാണ്...
ഭഗത് മാനുവല്‍, അമിത്, മനു, അൻവർ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ലെനിന്‍ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്രാന്തി'. വിബ്ജിയോർ സിനിമയുടെ ബാനറില്‍ ഡോ. സാജന്‍ കെ. ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥ്, ശ്രീലക്ഷ്മി ശ്രീകുമാര്‍, കാവ്യ സുരേഷ് എന്നിവര്‍ നായികമാരാവുന്നു.