കല്ലാർ അനിൽ
അർജ്ജുനന്റെയും ബേബിയുടെയും മകനായി തിരുവനന്തപുരം വിതുരയിലെ കല്ലാറിൽ ജനിച്ചു. കല്ലാർ എൽ പി എസ്, ആനപ്പാറ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലായിരുന്നു അനിലിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഗവണ്മെന്റ് കോളേജ് നെടുമങ്ങാട്, ഗവണ്മെന്റ് ഐ ടി ഐ ആര്യനാട്, ഇക്ബാൽ കോളേജ് പെരിങ്ങമ്മല എന്നീ കോളേജുകളിൽ പഠിച്ചു. സ്ക്കൂൾ കോളേജ് പഠനകാലത്ത് നാടകം, മാപ്പിളപാട്ട്, ലളിതഗാനം എന്നിവയിൽ പങ്കെടുത്തുകൊണ്ടാണ് അനിൽ കലാരംഗത്ത് പ്രവേശിയ്ക്കുന്നത്.
1999 മുതലാണ് അനിൽ സിനിമകളിൽ ലൊക്കേഷൻ മാനേജരായി പ്രവർത്തനം തുടങ്ങുന്നത്. തുടർന്ന് പ്രൊഡക്ഷൻ മാനേജരായി. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി വർക്ക് ചെയ്തു. മൂന്ന് തമിഴ് സിനിമകളിലും, തെലുങ്കിലും ഹിന്ദിയിലും ഓരോ സിനിമകളിലും അനിൽ പ്രൊഡക്ഷൻ മാനേജരായിട്ടുണ്ട്. വഴക്ക് എന്ന സിനിമയിലാണ് ആദ്യമായി പ്രൊഡക്ഷൻ കൺട്രോളറായത്. അഭിനേതാവുകൂടിയായ അനിൽ തൃശൂർ പൂരം, ആട് 2, അർദ്ധരാത്രിയിലെ കുട എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അനിലിന്റെ ഭാര്യ സന്ധ്യ. മക്കൾ അഭിന കല്യാണി. അഭിനവ് രാമു.
വിലാസം- കുന്നുംപുറത്ത് വീട്, കല്ലാർ ബ്രിഡ്ജ്, കല്ലാർ പി ഓ.. PIN- 695551