രതീഷ് അമ്പാട്ട്

Ratheesh Ambatt

മലയാള ചലച്ചിത്ര സംവിധായകൻ. പരസ്യ ചിത്ര സംവിധായകനായിട്ടാണ് രതീഷ് അമ്പാട്ട് തന്റെ കരിയറിന് തുടക്കം കുറിയ്ക്കുന്നത്. 2002 ൽ  മീശമാധവൻ എന്ന സിനിമയിൽ അസോസിയേറ്റ് സംവിധായകനായാണ് ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് അഞ്ചോളം സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടൽ എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു രതീഷ്.

ലാൽജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവായിരുന്നു രതീഷ് അമ്പാട്ട്. ലാൽ ജോസിന്റെ വിക്രമാദിത്യൻ എന്ന സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്തത് രതീഷായിരുന്നു. 2018 ലാണ് രതീഷ് സ്വതന്ത്ര സംവിധായകനാകുന്നത്. ദിലീപിനെ നായകനാക്കി കമ്മാര സംഭവം എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തു.