എങ്കിലും ചന്ദ്രികേ...
കൂട്ടത്തിലൊരുത്തൻ്റെ കല്യാണം, കൂട്ടത്തിലെ മറ്റൊരുത്തനും കല്യാണപ്പെണ്ണിനും വേണ്ടി, മുടക്കാനിറങ്ങി കുഴപ്പങ്ങളിൽ ചാടുന്ന സുഹൃത്തുക്കളുടെ കഥയണിത്.
Actors & Characters
Actors | Character |
---|---|
കിരൺ | |
പവിത്രൻ | |
അഭി | |
ചന്ദ്രിക | |
സുജിന | |
ബിബീഷ് | |
ദേവിക ചേച്ചി | |
രവീന്ദ്രൻ | |
ശംഭു | |
ഫോട്ടൊഗ്രാഫർ | |
അഭിഷേക് (ചന്ദ്രികയുടെ കാമുകൻ) |
Main Crew
കഥ സംഗ്രഹം
നാട്ടിൽ പല ആലോചനകളും നടത്തിയിട്ടും വിവാഹമൊന്നും ശരിയാകാത്ത, കൂമൻതൊണ്ടയിലെ പവിത്രൻ സഹചാരിയായ ചന്ദ്രേട്ടനൊപ്പം അടുത്ത ഗ്രാമത്തിൽ പെണ്ണുകാണാൻ പോകുന്നു. ഹോട്ടൽ നടത്തുന്ന രവീന്ദ്രൻ്റെ മകൾ സുജിനയാണ് പെണ്ണ്. വീട്ടിലൊരു 'പ്രശ്ന'മുള്ളതിനാൽ കല്യാണത്തിന് തത്ക്കാലം തയാറല്ലെന്ന് സുജിന പറയുന്നതോടെ നിരാശനായി അയാൾ മടങ്ങുന്നു.
കൂമൻതൊണ്ടയിലെ 'സുമലത' ക്ലബിലെ അംഗങ്ങളാണ് പവിത്രൻ, അഭി, കിരൺ, സാന്ദീപ്, ബിബീഷ് എന്നിവർ. ബിബീഷിൻ്റെ കല്യാണം തീരുമാനിച്ചതറിഞ്ഞ ക്ലബ് അംഗങ്ങൾ, അതു ബിബീഷ് നേരിട്ടു പറയാത്തതിലെ നീരസവുമായി അവന്റെ വീട്ടിലെത്തുന്നു . ബിബീഷ് കെട്ടാൻ പോകുന്ന പെണ്ണ് ചന്ദ്രികയാണെന്നറിയുന്നതോടെ അഭി മോഹാലസ്യപ്പെടുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ താഴെ ക്ലാസിൽ പഠിച്ചിരുന്ന ചന്ദ്രികയോട് അഭിക്ക് അന്നേ പ്രണയമാണ്. ബിബീഷിനോട് കല്യാണത്തിൽ നിന്നു പിൻമാറണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങുന്നില്ല. പൊങ്ങച്ചക്കാരനായ ബിബീഷ് താൻ കോളജ് കാലം മുതൽ ചന്ദ്രികയുമായി പ്രണയത്തിലായിരുന്നെന്നും തട്ടിവിടുന്നു.
കിരണും അഭിയും സാന്ദീപും ചേർന്ന് ബിബീഷിൻ്റെ കല്യാണം മുടക്കാൻ പദ്ധതിയിടുന്നു. അതേ സമയം, തൻ്റെ അനിയത്തിക്ക് ഒരു പ്രേമമുണ്ടെന്നും അവൾക്ക് ഉറപ്പിച്ച കല്യാണം മുടക്കാൻ സഹായിക്കണമെന്നും സുജിന പവിത്രനോട് പറയുന്നു. കാര്യങ്ങൾ വഴിക്കായാൽ സുജിനയെ കെട്ടാൻ കഴിയുമല്ലോ എന്ന സന്തോഷത്തിൽ പവിത്രൻ അതിനു സമ്മതിക്കുന്നു. ബിബീഷാണ് സുജിനയുടെ അനിയത്തിയെ വിവാഹം ചെയ്യാൻ പോകുന്നതെന്ന് പവിത്രന് മനസ്സിലാവുന്നു.
സിനിമാ സംവിധായകനാകാൻ നടക്കുന്ന കിരൺ കല്യാണം മുടക്കാൻ ഒരു ' തിരക്കഥ' തയ്യാറാക്കുന്നു. നടനാകാൻ നടക്കുന്ന ശംഭു മഹാദേവൻ ആണ് 'കഥയിലെ' നായകൻ. തിരക്കഥ പ്രകാരം: ശംഭു രവീന്ദ്രൻ്റെ ഹോട്ടലിൽ എത്തി ഭക്ഷണം കഴിക്കുന്നു. ബില്ലിൻ്റെ പൈസ കൊടുക്കുമ്പോൾ, അബദ്ധമെന്നവണ്ണം, ബിബീഷിൻ്റെ ഫോട്ടോ കൂടി നോട്ടിനൊപ്പം വയ്ക്കുന്നു. ഫോട്ടോ കാണുന്ന രവീന്ദ്രൻ ബിബീഷിനെ അറിയാമോ എന്നു ചോദിക്കുന്നു. അറിയാമെന്നും അവൻ ഒരു സ്ത്രീലമ്പടനാണെന്നും ശംഭു പറയുന്നു. കല്യാണം മുടങ്ങുന്നു.
കിരണും അഭിയും സാന്ദീപും ഹോട്ടലിൽ എത്തുന്നു. അതേ സമയം പവിത്രനും ചന്ദ്രേട്ടനും അവിടെ വരുന്നു. എന്നാൽ കിരണിനെയും ടീമിനെയും കണ്ടതോടെ അവർ പിൻമാറുന്നു. ശംഭു തകർത്തഭിനയിക്കുന്നു. എന്നാൽ ബില്ലിൻ്റെ പൈസയും ബിബീഷിൻ്റെ ഫോട്ടോയും നല്കുമ്പോൾ രവീന്ദ്രൻ ശ്രദ്ധിക്കാതെ മേശവലിപ്പിൽ ഇടുന്നതോടെ 'തിരക്കഥ' പൊട്ടുന്നു. മേശയിൽ നിന്ന് ഫോട്ടോ തിരികെ എടുക്കാൻ നോക്കുന്ന ശംഭുവിനെ ഹോട്ടലുകാർ പൊതിരെ തല്ലുന്നു.
ഇതിനിടയിൽ Save the date Shoot തീരുമാനിച്ചതായി സുജിനയും ചന്ദ്രികയും പവിത്രനോട് പറയുന്നു. ബിബീഷിൻ്റെ അനുജൻ പറഞ്ഞ് അഭിയും അതറിയുന്നു. shoot നടക്കുന്ന സ്ഥലത്ത്, പരസ്പരം കാണാതെ, പവിത്രനും ടീമും, അഭിയും ടീമും എത്തുന്നു. എന്നാൽ, ഫോട്ടോഗ്രാഫറുടെ നിർദ്ദേശമനുസരിച്ച് ബിബീഷ് ചന്ദ്രികയെ ഉമ്മ വയ്ക്കാൻ ശ്രമിക്കുമ്പോൾ അവൾ അയാളുടെ കരണത്തടിക്കുന്നതോടെ Shoot തന്നെ പൊളിയുന്നു.
ഇതിനിടയിൽ, വിവാഹം നേരത്തേ ആക്കിയ കാര്യം ബിബീഷിൻ്റെ അനുജൻ പറഞ്ഞ് പവിത്രനും അഭിയും അറിയുന്നു. ബിബീഷിനെ ഇരുട്ടടി അടിച്ച് ആശുപത്രിയിലാക്കി വിവാഹം മുടക്കാൻ പവിത്രനും ചന്ദ്രേട്ടനും പദ്ധതിയിടുന്നു. അതേ സമയം, ബിബീഷിനെ കള്ളു പാർട്ടിക്ക് വിളിച്ച്, കുടിപ്പിച്ച ശേഷം ഒരു പെണ്ണുമായുള്ള ഡാൻസ് ഷൂട്ട് ചെയ്ത്, അത് വൈറലാക്കി കല്യാണം മുടക്കുന്നതാണ് കിരണിൻ്റെ പുതിയ 'തിരക്കഥ'. പാർട്ടിയുടെ കാര്യം ബിബീഷ് പറഞ്ഞറിഞ്ഞ പവിത്രൻ, പാർട്ടി കഴിഞ്ഞു വരുമ്പോൾ അവനെ ഇരുട്ടടി അടിക്കാൻ തീരുമാനിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Actors | Makeup Artist |
---|---|