വിഷ്ണു എസ് രാജൻ
കൊല്ലം ജില്ലയിലെ ഓയൂര്‍ സ്വദേശിയാണ് വിഷ്ണു. അച്ഛൻ സത്യരാജൻ പിള്ള, അമ്മ മിനി സത്യരാജൻ, സഹോദരൻ വൈശാഖ് എസ്.രാജൻ, ഭാര്യ ആര്യ വി ഇവരാണ് വീട്ടിലുള്ളത്.
കൊല്ലം യൂനുസ് കോളേജ് ഓഫ് എഞ്ചനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദ പഠനം ശേഷം ട്രിവാൻഡ്രം മാര്‍ ബസേലിയസ് കോളേജിൽ നിന്ന് മെഷീൻ ഡിസൈനിൽ എം.ടെക്. അതിനുശേഷമാണ് സിനിമയുടെ ലോകത്തേക്ക് വിഷ്ണു എത്തിയത്.
പഠനമൊക്കെ കഴിഞ്ഞ് ദുബായ്യിൽ ഒരു ജോലി റെഡിയായി. പക്ഷേ എം.ടെകിന് ശേഷം സിനിമയിലേക്ക് ട്രൈ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു, തുടർന്ന്
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഓംശാന്തി ഓശാന, സെവൻത് ഡേ തുടങ്ങിയ സിനിമകളുടെ ഫോട്ടോഗ്രാഫറായ ഹാസിഫ് ഹക്കീ നെ അസിസ്റ്റ് ചെയ്യാൻ അവസരം ലഭിച്ചു. അങ്ങിനെയാണ് സിനിമാ പ്രവേശം.
ഇതിനിടെ സുഹൃത്ത് തേജസും കൂടി ആലപ്പുഴയിൽ 'വെഡ്ഡ് ഇങ്ക് സ്റ്റോറീസ്' എന്ന പേരിൽ ഒരു വെഡ്ഡിങ് ഫോട്ടോഗ്രഫി കമ്പനി തുടങ്ങി. ഈ സംരംഭത്തിലൂടെ തീരം എന്ന സിനിമയിലെ ആലപ്പി സോങ് വീഡിയോ ഷൂട്ട് ചെയ്യാൻ അവസരം കിട്ടി. അതായിരുന്നു സിനിമയുമായുള്ള ആദ്യത്തെ ബന്ധം.
അങ്ങനെയിരിക്കെയാണ് ഹാസിഫ് ഹക്കീം അസിസ്റ്റ് ചെയ്യാൻ ആളെ വിളിക്കുന്നതായറിഞ്ഞത്. അങ്ങനെ അനുരാജ് മനോഹറിന്റെ ഇഷ്ക് എന്ന സിനിമയിൽ ഹാസിഫ് ഹക്കീമിന്റെ അസിസ്റ്റന്റായി സിനിമയിലേക്കെത്തി. അതിനുശേഷം ലൂക്ക എന്ന സിനിമയിലും അദ്ദേഹത്തെ അസിസ്റ്റ് ചെയ്തു.
തുടർന്ന് സംവിധായകൻ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അന്വേഷണം എന്ന സിനിമയിൽ എത്തി. ഈ സിനിമയിലൂടെ സ്വതന്ത്ര നിശ്ചലഛായാഗ്രാഹകനായി മാറി.
നടി ലെനയുടെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. തട്ടമൊക്കെ ഇട്ടുള്ള ഒരു ഫോട്ടോഷൂട്ട്. ഇത് കണ്ടിട്ട് ആണ് വിജയ് ബാബു സൂഫിയും സുജാതയും എന്ന തൻ്റെ സിനിമയിലേയ്ക്ക് വിഷ്ണുവിനെ വിളിക്കുന്നത്. അങ്ങിനെ ഈ സിനിമ വിഷ്ണുവിൻ്റെ രണ്ടാമത്തെ സ്വതന്ത്ര്യ നിശ്ചലഛായാഗ്രഹണ ശ്രമമായി.