രാജേഷ് ശർമ്മ

Rajesh Sharma

1973 ഡിസംബർ 1 -ന് ജയന്ത ശർമ്മയുടെയും ലക്ഷ്മിയുടെയും മകനായി കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം സോപാനം കലാകേന്ദ്രത്തിലെ നാടക പഠനത്തിനുശേഷം രാജേഷ് നാടക അഭിനേതാവായി തന്റെ കരിയർ ആരംഭിച്ചു. 2012 -ൽ സംസ്ഥാന ഹയർ സെക്കൻഡറി വകുപ്പ് നടപ്പാക്കിയ കഥാർസിസ് എന്ന പ്രോജക്ടിൽ 50 വിദ്യാർഥികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ച "എന്റെ ഗ്രാമം" എന്ന നാടകത്തിന്റെ സംവിധായകനായിരുന്നു രാജേഷ് ശർമ്മ. ഈ നാടകം ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അവതരിപ്പിച്ചിരുന്നു. അൻപതിലധികം നാടകങ്ങളിൽ രാജേഷ് ശർമ്മ അഭിനയിച്ചിട്ടുണ്ട്. 2001, 2010, 2013 വർഷങ്ങളിൽ മികച്ച നാടക നടനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് രാജേഷ് ശർമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

2005 -ൽ സൈറ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് രാജേഷ് ശർമ്മ ചലച്ചിത്രമേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. അന്നയും റസൂലും, ചാർളി,  എസ്ര - പുതിയ സിനിമ, തീവണ്ടി എന്നിവയുൾപ്പെടെ അൻപതിലധികം മലയാള ചിത്രങ്ങളിലും മാരാ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.