ജോസഫ്
ഒരു മരണത്തിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കാൻ ഒരു റിട്ടയേർഡ് പോലീസുകാരൻ ഇറങ്ങിപ്പുറപ്പെടുന്നു. ശേഷം എന്ത് സംഭവിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
ജോജു ജോർജ്ജിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത ചിത്രം " ജോസഫ് "
Actors & Characters
Actors | Character |
---|---|
ജോസഫ് | |
രാഘവൻ | |
പീറ്റർ | |
സുധി (സൈബർ സെൽ ഉദ്യോഗസ്ഥൻ) | |
സിദ്ദിഖ് | |
പള്ളീലച്ചൻ | |
സ്റ്റെല്ല | |
അഡ്വക്കേറ്റ് ശ്രീനിവാസൻ | |
കാർഡിയോളജിസ്റ് | |
ഡ്രൈവർ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ജോജു ജോർജ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സ്വഭാവനടൻ | 2 018 |
വിജയ് യേശുദാസ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 2 018 |
ബി കെ ഹരിനാരായണൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗാനരചന | 2 018 |
ജോജു ജോർജ് | ദേശീയ ചലച്ചിത്ര അവാർഡ് | പ്രേത്യക ജൂറി പരാമർശം | 2 018 |
കഥ സംഗ്രഹം
- ചിത്രത്തിലെ അഭിനയത്തിന് നടൻ ജോജു ജോർജ് മികച്ച സ്വഭാവ നടനായും, "പൂമുത്തോളെ" എന്ന ഗാനത്തിന് ഗായകൻ വിജയ് യേശുദാസിന് മികച്ച ഗായികനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിക്കുകയുണ്ടായി.
- ചിത്രീകരണം പാതി വഴിയിൽ മുടങ്ങിയപ്പോൾ നടൻ ജോജു ജോർജ്ജ് ഈ ചിത്രത്തിൻറ്റെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു.
- അവയവ ദാനത്തിനെതിരെ അഭ്യൂഹങ്ങൾ പരത്തുന്നു എന്ന പേരിൽ ഈ സിനിമ പലവിധ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. കേരളാ സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയെപറ്റി തെറ്റിദ്ധാരണ പടർത്തുന്നു എന്ന പേരിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഈ സിനിമയെ എതിർത്തെങ്കിലും അതായിരുന്നില്ല തന്റെ ഉദ്ദേശമെന്ന് കഥാകൃത്തായ ഷാഹി കബീർ പിന്നീട് വ്യക്തമാക്കുകയുണ്ടായി
ജോസഫ് ഒരു റിട്ടയേർഡ് പൊലീസുകാരനാണ്. സർവീസിൽ നിന്ന് വിരമിച്ചെങ്കിലും കേസുകൾക്ക് തുമ്പുണ്ടാക്കാനുള്ള അയാളുടെ കൂർമ്മ ബുദ്ധി കാരണം അടുപ്പമുള്ള പല മേലുദ്യോഗസ്ഥരും അയാളെ ഇപ്പോഴും ആശ്രയിക്കുന്നുണ്ട്. അമ്പേ തകർന്നു പോയ ഒരു ഭൂതകാലത്തിന്റെ ഓർമകളിൽ മദ്യത്തിലും പുകയിലും അഭയം തേടി ഒരു ഒറ്റയാനായി ജീവിക്കുകയാണയാൾ. തൊഴിൽരഹിതനായതിന്റെ പേരിൽ വർഷങ്ങളോളം പ്രണയിച്ച കാമുകിയെ അയാൾക്ക് നഷ്ടപ്പെടുന്നു. പിന്നീട് പോലീസിൽ ജോലിക്ക് ചേരുന്ന അയാളുടെ ജീവിതത്തിലേക്ക് സ്റ്റെല്ല കടന്നു വരുന്നു. ഒരു പെൺകുഞ്ഞു ജനിക്കുന്നതോടെ അവരുടെ ജീവിതം കൂടുതൽ ആഹ്ലാദകരമാവുന്നു.
അതിനിടെയാണ് ജോലിയുടെ ഭാഗമായി അയാൾക്ക് ഒരു ക്രൈം സീൻ സന്ദർശിക്കേണ്ടി വരുന്നത്. താൻ പരിശോധിച്ചുകൊണ്ടിരിക്കുന്ന ചീഞ്ഞളിഞ്ഞു തുടങ്ങിയ മൃതദേഹം പണ്ട് നഷ്ടമായ ലിസമ്മയുടേതാണെന്ന സത്യം ഒരു ഞെട്ടലോടെയാണ് അയാൾ തിരിച്ചറിയുന്നത്.ആ ദുരന്തം അയാളുടെ ജീവിതത്തെ അടിമുടി ഉലയ്ക്കുന്നു. ഇഷ്ടമില്ലെങ്കിലും മനസ്സിലേക്കു വീണ്ടും വീണ്ടും തള്ളി തള്ളി കയറിവരുന്ന ആ രംഗം അയാളുടെ കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുന്നു. മദ്യത്തിൽ അഭയം പ്രാപിക്കുന്ന അയാളെ ഉപേക്ഷിച്ച് സ്റ്റെല്ലയ്ക്ക് വീട് വിടേണ്ടി വരുന്നു. എന്നാലും അവൾ തന്നെ വിട്ടുപോയതിന്റെ കാരണം വ്യക്തമായി അറിയാവുന്ന ജോസഫ് അവളെ വെറുക്കുന്നില്ല. മദ്യവും പുകവലിയും, ഇടയ്ക്കിടയ്ക്ക് അയാളെ സന്ദർശിക്കുന്ന പഴയ സുഹൃത്തുക്കളുമാണ് അയാളുടെ കൂട്ടുകാർ. സ്റ്റെല്ല അതിനിടെ വീണ്ടും വിവാഹിതയായി. അവളെ രണ്ടാമത് കല്യാണം കഴിച്ച പീറ്റർ ഒരു നല്ല മനുഷ്യനായിരുന്നു.
ഇതിനിടെയാണ് ഞെട്ടിക്കുന്ന ഒരു വാർത്ത അയാളെ തേടിയെത്തുന്നത്. സ്റ്റെല്ലയിൽ അയാൾക്കുണ്ടായ മകൾ, ഡയാന ഒരു അപകടത്തിൽപ്പെടുന്നു. മാരകമായ ആ അപകടം അവളുടെ മസ്തിഷ്ക മരണത്തിലാണ് കലാശിക്കുന്നത്. ജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരു വഴിയുമില്ലാത്തതിനാൽ ഡയാനയുടെ അവയവങ്ങൾ ആവശ്യമുള്ളവർക്ക് ദാനമായി നൽകാമോ എന്ന ആശുപത്രിയുടെ അഭ്യർത്ഥന അവർ സ്വീകരിക്കുന്നു. മരണം കാത്തുകിടക്കുന്ന നാലഞ്ചുപേരുടെ ജീവൻ രക്ഷിക്കാൻആ തീരുമാനം കൊണ്ട് സാധിക്കുന്നു. അവളുടെ വിടവാങ്ങലുണ്ടാക്കിയ മുറിവുകൾ മായും മുമ്പേ മറ്റൊരു ദുരന്തം കൂടി ജോസഫിനെ തേടിയെത്തി. പള്ളിയിലേക്ക് സ്കൂട്ടറോടിച്ചു പോയ സ്റ്റെല്ല ഒരു ജീപ്പ് ഇടിച്ചതിനെത്തുടർന്ന് മരണമടഞ്ഞു എന്നതായിരുന്നു അത്. ജീവിതത്തിൽ താൻ സ്നേഹിച്ച എല്ലാവരും ഒന്നിന് പുറകെ ഒന്നായി നഷ്ടപ്പെട്ട ജോസഫിന് ഇത് താങ്ങാവുന്നതിലധികമായിരുന്നു. എന്നാലും അയാളുടെ പ്രിയപ്പെട്ട കൂട്ടുകാർ തങ്ങളുടെ സ്നേഹിതനെ കരുതലോടെ കാത്തു.
സുഹൃത്തുക്കൾക്കൊപ്പം യാദൃശ്ചികമായി ഒരിക്കൽ പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ സ്റ്റെല്ലയുടെ അപകടത്തിൽപ്പെട്ട സ്കൂട്ടർ മഴയും വെയിലുംകൊണ്ട് പുറത്തിരിക്കുന്നത് ജോസഫ് കാണുന്നു. അവളെ ഇടിച്ചിട്ടു പോയ ജീപ്പ് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. എന്താവും അവിടെ നടന്നിട്ടുണ്ടാവുക എന്നൊന്നന്വേഷിക്കാൻ അയാൾ തീരുമാനിക്കുന്നു. കൂട്ടുകാരായ പോലീസുകാർക്കൊപ്പം അയാൾ അപകടം നടന്ന സ്ഥലം സന്ദർശിക്കുന്നു. അവിടത്തെ ഏക ദൃക്സാക്ഷിയായ ഒരു പെട്ടിക്കടക്കാരനിൽ നിന്ന് വിവരങ്ങൾ മനസ്സിലാക്കിയ ജോസഫ് അവളുടെ മരണത്തിനു കാരണമായ ആഘാതം ആ അപകടത്തിൽ നിന്നുണ്ടായതല്ല എന്ന് തിരിച്ചറിയുന്നു. ഇടിച്ച ജീപ്പിന്റേയോ അപകട സ്ഥലത്തുനിന്നു അവളെ ആശുപത്രിയിലെത്തിച്ചവരുടെയോ വിവരങ്ങൾ ഒരിടത്തുമില്ല എന്നതും അവരുടെ ഫോണുകൾ സ്വിച് ഓഫ് ആയതും അയാളെ കൂടുതൽ കുഴപ്പിക്കുന്നു. ആ മരണത്തിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കാൻ ജോസഫ് ഇറങ്ങിപ്പുറപ്പെടുന്നതാണ് പിന്നീടുള്ള കഥ.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|