നിരഞ്ജ്‌ സുരേഷ്

Niranj Suresh
Niranj Suresh
Date of Birth: 
ചൊവ്വ, 6 March, 1990
എഴുതിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 47

ഫിസിക്‌സ് പ്രൊഫസറായ ഡോ. സുരേഷ് നാരായണന്റെയും ഫിസിക്‌സ് പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോ. അനില സുരേഷിന്റെയും മകനായി എറണാകുളം ഇടപ്പള്ളിയിൽ ജനിച്ചു. കൊച്ചി എളമക്കരയിലെ ഭവൻസ് വിദ്യാ മന്ദിറിൽ നിന്ന് സ്‌കൂളിലായിരുന്നു നിരഞ്ജിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ബിടെക് ബിരുദം നേടി.

കുട്ടിക്കാലം മുതൽക്കുതന്നെ സംഗീതത്തോട് താത്പര്യമുണ്ടായിരുന്ന നിരഞ്ജ് കോളേജ് പഠനകാലത്ത്, കോളേജ് ബാൻഡിന്റെ ഭാഗമായിരുന്നു, പിന്നീട് ഒരു മെറ്റൽ കോർ ബാൻഡായ നെമെസിസിൽ ചേർന്നു.  2013 -ൽ അദ്ദേഹം ബ്ലാങ്ക് പ്ലാനറ്റിൽ അംഗമായി അവരുടെ പ്രധാന ഗായകനും ഗാനരചയിതാവുമായി. 2014 -ൽ ആശാ ബ്ളാക്ക് എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് നിരഞ്ജ് സുരേഷ് ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2015 -ൽ തോപ്പിൽ ജോപ്പൻഗോദ, സഖാവ്റോൾ മോഡൽസ്വില്ലൻ എന്നിവയുൽപ്പെടെ നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. റോൾ മോഡൽസ് എന്ന സിനിമയിൽ നിരഞ്ജ് ആലപിച്ച "തേച്ചില്ലേ പെണ്ണേ... എന്ന ഗാനം വളരെ ജനശ്രദ്ധനേടിയിരുന്നു. വിദ്യാസാഗർ, ഗോപി സുന്ദർ, ഷാൻ റഹ്മാൻ, ദീപക് ദേവ്, ബിജിബാൽ തുടങ്ങിയ വിവിധ സംഗീത സംവിധായകർക്ക് വേണ്ടി നിരഞ്ജ് പാടിയിട്ടുണ്ട്. ജോസഫ്‌  എന്ന ചിത്രത്തിലെ "പൂമുത്തോളേ.. എന്ന അദ്ദേഹത്തിന്റെ ഗാനം പ്രശസ്തമാണ്‌.  കീ എന്ന ചിത്രത്തിലെ "പട്ടികിച്ചു പതിയാ" എന്ന ഗാനത്തിലൂടെ തമിഴ് സംഗീതത്തിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ റോക്ക് ബാൻഡുകളായ മദർജെയ്ൻ, നെമെസിസ് എന്നിവയുടെ പ്രധാന ഗായകനാണ് നിരഞ്ജ് സുരേഷ്. നാം എന്ന സിനിമയിൽ അദ്ധേഹം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനേതാവുമായി.

നിരഞ്ജിന്റെ ഭാര്യ ഡോക്റ്റർ രാധിക.