പുതുമഴയിതാ

പുതുമഴയിതാ മനം തേടി തേടി പോകെ
ഒരു തളിരില മിഴിനീട്ടി നിന്നുവോ
കനവൊലിലയം വരമായി മാറും നാളെ
ഒരു ചെറുകിളി കളിപ്പാട്ടു പാടുവാൻ
നനനനനാനനാ നനന നനന നനനാനനനാ
നനനനനാനനാ നനന നനന നനനാനനനാ

പൊന്നുരുകുമീ വേള മറയുമോ ഈ രാവും
തിറയാടുവാൻ വാനവീഥിയിൽ താരമായ്
തൊട്ടറിയുവാൻ കൂട്ടിനൊരിടവും..
ഒത്തണയുവാൻ വന്നൊരു ദിനവും ..
നിറയുക നീ നെഞ്ചിലെ കനലിലെ കനവിലെ താളമായ്
ഉയരുക നീ നിന്നിലെ എന്നിലെ നമ്മിലെ നാളമായ്
നിറയുക നീ നെഞ്ചിലെ കനലിലെ കനവിലെ താളമായ്
ഉയരുക നീ നിന്നിലെ എന്നിലെ നമ്മിലെ നാളമായ്..

ഇരുളലിയുമോ താഴെ വിരിയുമോ മോഹമെൻ
പൊരുളറിയുവാൻ പാത താണ്ടുവാൻ പാദമെൻ
വിത്തെറിയുവാൻ കരുതിയൊരിടവും
മുത്തണിയുമോ നെഞ്ചിലെ നിനവും ..

നിറയുക നീ നെഞ്ചിലെ കനലിലെ കനവിലെ താളമായ്
ഉയരുക നീ നിന്നിലെ എന്നിലെ നമ്മിലെ നാളമായ്
നെഞ്ചിലെ കനലിലെ കനവിലെ താളമായ്  
ഉയരുക നീ നിന്നിലെ എന്നിലെ നമ്മിലെ നാളമായ്

നനനനനാനനാ നനന നനന നനനാനനനാ
നനനനനാനനാ നനന നനന നനനാനനനാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthumahayitha

Additional Info

Year: 
2017

അനുബന്ധവർത്തമാനം