ഹിസ്റ്ററി ഓഫ് ജോയ്
ചിത്രം ജോയി എന്ന നിയമ വിദ്യാർത്ഥിയുടെ ജീവിതപോരാട്ടങ്ങളുടെ കഥപറയുന്നു. ലോ കോളജ് സ്റ്റുഡന്റാണ് ജോയ്. ധനികനായ അച്ഛന്റെ മകൻ. ലോ കോളജിൽ പഠിക്കുന്പോൾ അടിച്ചുപൊളി ജീവിതമായിരുന്നു. ഇല്ലാത്ത താന്തോന്നിത്തരമൊന്നുമില്ല. അങ്ങനെ അവൻ ഒരു കുഴപ്പത്തിൽ ചെന്നുചാടുന്നു. അതിനുശേഷം അവൻ ഒറ്റയ്ക്കാകുന്നു. അവിടെ നിന്ന് അവൻ തിരിച്ചു ജീവിതം വെട്ടിപ്പിടിക്കുന്നതാണ് ഈ സിനിമയുടെ തീം. ജോയിയുടെ 20 വയസ് കാലഘട്ടവും 28 വയസ് കാലവുമാണ് സിനിമയിൽ കാണിക്കുന്നത്.
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് നായകനാകുന്ന ആദ്യചിത്രം ‘ഹിസ്റ്ററി ഓഫ് ജോയ്. വിഷ്ണു ഗോവിന്ദൻ സംവിധായകനാം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് കലഞ്ഞൂർ ശശികുമാർ ആണ്. അപർണ്ണ തോമസ് , ശിവകാമി എന്നിവരാണ് നായികമാർ. സായികുമാർ, വിനയ് ഫോർട്ട്, ജോജു ജോർജ്, ലിയോണ ലിഷോയ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ