അപർണ്ണ തോമസ്

Aparna Thomas

എറണാകുളം സ്വദേശിയായ അപർണ തോമസ് മോഡലിംഗിലൂടെയാണ് തന്റെ കലാ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. നിരവധി ഫോട്ടോ ഷൂട്ടുകൾ നടത്തിയിട്ടുള്ള അപർണ വിവിധ ബ്രാൻഡുകളുടെ മോഡലായിട്ടുമുണ്ട്.. 

2016 -ൽ ജയിംസ് and ആലീസ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് അപർണ്ണ തോമസ് സിനിമാഭിനയ രംഗത്തേക്കെത്തുന്നത്. അതിനുശേഷം ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലും അഭിനയിച്ചു. ടെലിവിഷൻ ചാനലുകളിൽ അവതാരികയായും അപർണ്ണ പ്രവർത്തിച്ചിരുന്നു..

ചാനൽ അവതാരകനായ ജീവയെയാണ് അപർണ്ണ വിവാഹം ചെയ്തിട്ടുള്ളത്.

 

അപർണ്ണ തോമസ് -Facebook