ലിയോണ ലിഷോയ്

Leona Lishoy

2012ൽ റെജി നായർ സംവിധാനം ചെയ്ത "കലികാലം" എന്ന സിനിമയിലൂടെ അഭിനേത്രിയായി രംഗപ്രവേശം ചെയ്തു. തുടർന്ന് ചെയ്ത "ജവാൻ ഓഫ് വെള്ളിമല" എന്ന സിനിമയിലെ വേഷം ശ്രദ്ധിയ്ക്കപ്പെട്ടു.

"എൻ ഇനിയ കാതൽ മഴൈ" എന്ന സിനിമയിലൂടെ തമിഴകത്തും " "ബാലു ലവ്സ് നന്ദിനി" എന്ന സിനിമയിലൂടെ കന്നഡസിനിമയിലും തുടക്കം കുറിച്ചു.

തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരി സ്വദേശിയാണ്. സിനിമാ സീരിയൽ നടനായ ലിഷോയ് ആണ് പിതാവ്. ഹരിശ്രീ വിദ്യാനിധി സ്കൂൾ തൃശൂർ,ക്രൈസ്റ്റ് ജൂനിയർ കോളേജ് ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.