റെജി നായർ
Reji Nayar
Date of Birth:
Thursday, 7 October, 1976
സംവിധാനം: 1
കഥ: 3
സംഭാഷണം: 3
തിരക്കഥ: 3
മലപ്പുറം സ്വദേശിയായ റെജി നായർ ഏഴൂർ ജി എച്ച് എസ്, എസ് ഏഴൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. 2003 -ൽ ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതിക്കൊണ്ടായിരുന്നു തുടക്കം.
അതിനുശേഷം 2006 -ൽ വിനു ആനന്ദ് സംവിധാനം ചെയ്ത ഒരുവൻ എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചു. 2012 -ൽ റെജി നായർ സംവിധായകനായി. കഥ, തിരക്കഥ, സംഭാഷണം രചിച്ചുകൊണ്ട് കലികാലം എന്ന ചിത്രം സംവിധാനം ചെയ്തു.


