നന്ദൻ ഉണ്ണി
എറണാകുളത്ത് പള്ളുരുത്തിക്കാരൻ.
സ്കൂൾ കാലത്ത് മിമിക്രിവേദിയിൽ സജീവമായിരുന്ന നന്ദൻ, 2007 മുതൽ 2012 വരെ ഇടപ്പള്ളി ലോകധർമ്മി തീയറ്റർ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. അവരുടെ ‘കർണ്ണഭാരം’ ‘ഒബറോയ്‘ തുടങ്ങിയ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചു. ചില ഷോർട്ട് ഫിലിമുകളിലും നന്ദൻ അഭിനയിച്ചു.
2010 ൽ വിനീത് ശ്രീനിവാസന്റെ “മലർവാടി ആർട്സ് ക്ലബ്ബ്” എന്ന സിനിമയിലൂടെ രംഗത്തേയ്ക്ക് വന്നു. 2014 വരെ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ട ചില വേഷങ്ങൾ ചെയ്തു. പുണ്യാലൻ അഗർബത്തീസ് എന്ന ചിത്രത്തിലെ ‘ആംഗ്രി ബേഡ് സുധാകരൻ” അതിലൊന്നാണൂ. ജയറാമും ഒത്തുള്ള ഒരു ഹെയർ ഓയിൽ പരസ്യചിത്രത്തിലൂടെ നന്ദൻ മലയാളിയുടെ സ്വീകരണമുറിയിൽ സ്ഥിരം സാന്നിദ്ധ്യമായി.
ദുൽഖർ സൽമാന്റെ തമിഴ് മലയാളം ചിത്രമായ, “വായ് മൂടി പേശുവോം” (സംസാരം ആരോഗ്യത്തിനു ഹാനികരം) എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു.