ഇമ്മാനുവൽ
''ജീവിതത്തെ പോസിറ്റീവായി കാണുന്ന ഒരു സാധാരണക്കാരനാണ് ഇമ്മാനുവല്‍. മനുഷ്യന്റെ വലിപ്പം അളക്കുന്നത് സാമ്പത്തിക വലിപ്പം നോക്കിയല്ല, മറിച്ച് അയാളുടെ കാഴ്ചപ്പാടുകളിലൂടെയാണ്. മൂല്യങ്ങള്‍ക്കു വില കല്പിക്കുന്ന
ഇമ്മാനുവലിന്റെ ജീവിതം ഒരു ഘട്ടത്തില്‍ വഴിമുട്ടിയപ്പോള്‍ അതു തരണം ചെയ്യുവാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് രസാവഹമായും ഒപ്പം ഹൃദയാത്മകവുമായി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്''
കൊച്ചിയിലെ കേരള പബ്ലിഷിങ് ഹൗസ് എന്ന പുസ്തക പ്രസാധ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി ഇമ്മാനുവല്‍. താഴ്ന്ന ഇടത്തരം കുടുംബത്തിലാണെങ്കിലും സന്തോഷകരമായ ജീവിതം നയിച്ചുവരികയായിരുന്നു അയാള്‍. പണ്ട് ചവിട്ടുനാടകങ്ങളിലൊക്കെ അഭിനയിച്ച് വിലസുമ്പോള്‍ ഇഷ്ടത്തിലായ ആനിയാണ് ഭാര്യ. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകനുണ്ട്, റോബിന്‍
ഇമ്മാനുവലിനു കിട്ടുന്ന ചെറിയ ശമ്പളംകൊണ്ട് തൃപ്തിപ്പെട്ട് വളരെ സമാധാനത്തോടെ ജീവിച്ചു വരികയായിരുന്നു ആ കൊച്ചു കുടുംബം. ഇപ്പോഴും വാടകവീട്ടില്‍ താമസിക്കുന്ന അവര്‍ അത്ര വലിയ മോഹങ്ങളൊന്നും കൊണ്ടുനടന്നിരുന്നില്ല. പക്ഷേ സ്വന്തമായി ചെറിയൊരു വീട് അവരുടെ സ്വപ്‌നമായിരുന്നു.വീട് എന്ന സ്വപ്‌നം താലോലിച്ചിരിക്കേയാണ് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഇമ്മാനുവലിന് ജോലി നഷ്ടപ്പെടുന്നത്. തുടര്‍ന്ന് അയാള്‍ നേരിടുന്ന പ്രതിസന്ധികളുടെയും അതു തരണം ചെയ്യാനുള്ള ശ്രമങ്ങളുടെയും ദൃശ്യാവിഷ്‌കാരമാണ് 'ഇമ്മാനുവല്‍ ദൈവം നമ്മോടു കൂടെ'.