സിബി ജോസ് ചാലിശ്ശേരി

SIBI JOSE CHALISSERY

സഹസംവിധായകൻ,സംവിധാന സഹായി എന്ന നിലയിൽ പ്രവർത്തിക്കുന്ന സിബി ജോസ് ഇപ്പോൾ ലാൽ ജോസിന്റെ സിനിമകളിൽ സ്ഥിരമായി സംവിധാന സഹായിയായി പ്രവർത്തിച്ചു വരുന്നു. മോഹൻ രാഘവന്റെ ടി ഡി ദാസൻ, ലാൽ ജോസിന്റെ ചിത്രങ്ങളായ എൽസമ്മ എന്ന ആൺകുട്ടി,സ്പാനിഷ് മസാല എന്ന് തുടങ്ങിയ ചിത്രങ്ങളിൽ സിബിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

സെന്റ് അലോഷ്യസ് കോളേജിൽ നിന്ന് ബിരുദവും തൃശ്ശൂർ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ദൃശ്യകലയിലെ പഠനവും പൂർത്തിയാക്കിയ സിബിയുടെ നിരവധി ഷോർട് ഫിലിമുകൾ ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചവയാണ്.ലാൽജോസിന്റെ നേതൃത്വത്തിലുള്ള നിയോ ഫിലിം & ബ്രോഡ്കാസ്റ്റിംഗ് സ്കൂൾ,തൃശൂർ ചേതന മീഡിയ അക്കാഡമി എന്നിടങ്ങളിൽ എഡിറ്റിംഗ് വിഭാഗത്തിനു വേണ്ടി ക്ലാസ്സെടുക്കുകയും ചെയ്യുന്നു.

ലാൽജോസിന്റെ പുതിയ പ്രോജക്റ്റായ "ഡൈമണ്ട് നെക്ലസ്",വേണുഗോപന്റെ "ദി റിപ്പോർട്ടർ" എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായും 2012ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന "കൗബോയ് " എന്ന ചിത്രത്തിൽ സഹസംവിധാനം എന്നിവയാണ് സിബി ജോസിന്റെ പുതിയ പ്രോജക്റ്റുകൾ