മാനത്തുദിച്ചത് മണ്ണിൽ

മാനത്തുദിച്ചത് മണ്ണിൽ വിരിഞ്ഞല്ലോ
മാണിക്യ പൂങ്കുയിലാണേ
ഇനി പാറി പറക്കണം പാട്ടൊന്നു പാടേണം 
കൂടെയിരിക്കാൻ വാ ഹോയ് 
എത്താക്കൊമ്പില്ല ഇനിയും വിട്ടാൽ വീഴില്ല 
കിട്ടാപൂവല്ല പെയ്യും തൊട്ടാൽ പോള്ളില്ല
കനവുകളിന്നിതിലെ കതിരൊളിയിന്നരികെ
കനലുകളിന്നകലെ  കുളിരലവന്നിവിടെ
എങ്ങെങ്ങും പോന്നോണക്കിളി വന്നത് പൊലുണര്  ഹോയ്
എത്താക്കൊമ്പില്ല ഇനിയും വിട്ടാൽ വീഴില്ല
കിട്ടാപൂവല്ല ഇനിയും തൊട്ടാൽ പോള്ളില്ല

വിണ്ണിലൊരു ബന്റ്ടി കൊമ്പുകുഴൽ കോർക്കടി
ഇടവക പള്ളിയിൽ വരിയായി വെണ്‍മേഘം 
പുഞ്ചവയൽ കതിരുമായി
കൊഞ്ചിവരും രാവുകൾ 
വെള്ളിമണൽ പായയിൽ
നുരയും മാൻചിമിഴിൽ
കാലത്തെ ഒരത്ത് പൂക്കൾ വിൽക്കണ പൂക്കാരി
കുന്നോളം പൂകൊണ്ട് ആകെ മൂടണം
വഴിയോരുക്കണം ..

മാനത്തുദിച്ചത് മണ്ണിൽ വിരിഞ്ഞല്ലോ
മാണിക്യ പൂങ്കുയിലാണേ
ഇനി പാറി പറക്കണം പാട്ടൊന്നു പാടേണം 
കൂടെയിരിക്കാൻ വാ ഹോയ് 
എത്താക്കൊമ്പില്ല ഇനിയും വിട്ടാൽ വീഴില്ല
കിട്ടാപൂവല്ല ഇനിയും തൊട്ടാൽ പോള്ളില്ല

കന്നിവെയിൽക്കാവടി തുള്ളിവരും തേനോലി
ഇനിയൊരു കാറ്റാടി തണലിൻ പൂമുറ്റം
കണ്ണിലൊരു നീർമണി ഇന്നതില് പുഞ്ചിരി
ഇളനീരമൃത്പോൽ നിറയും ഉല്ലാസം  
ആ കൈയ്യിൽ ഈ കൈയ്യിൽ
ഓരോ രാവിനും പാടെണം
വാടാതെ മായാതെ നേരായി മിന്നണ
മെഴുകുതിരികൾ ..

മാനത്തുദിച്ചത് മണ്ണിൽ വിരിഞ്ഞല്ലോ
മാണിക്യ പൂങ്കുയിലാണേ
ഇനി പാറി പറക്കണം പാട്ടൊന്നു പാടേണം 
കൂടെയിരിക്കാൻ വാ ഹോയ് 
എത്താക്കൊമ്പില്ല ഇനിയും വിട്ടാൽ വീഴില്ല
കിട്ടാപൂവല്ല പെയ്യും തൊട്ടാൽ പോള്ളില്ല
കനവുകളിന്നിതിലെ കതിരൊളിയിന്നരികെ
കനലുകളിന്നകലെ  കുളിരലവന്നിവിടെ
എങ്ങെങ്ങും പോന്നോണക്കിളി വന്നത് പൊലുണര്  ഹോയ്

എത്താക്കൊമ്പില്ല ഇനിയും വിട്ടാൽ വീഴില്ല
കിട്ടാപൂവല്ല പെയ്യും തൊട്ടാൽ പോള്ളില്ല (2)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manathudichath mannil

Additional Info

Year: 
2013

അനുബന്ധവർത്തമാനം