പാതകൾ ഈ പാതകൾ

പാതകൾ ഈ പാതകൾ 
വിമൂകം നീളും പാളങ്ങൾ
യാത്രയിൽ നിൻ യാത്രയിൽ
പിന്നാലെ പോരും മോഹങ്ങൾ
പൊൻ നാളമായി ഇന്നീ ഇരുൾ 
നീ തന്നെ നീക്കീടൂ ..

നാലുപാടു ജനലുകൾ വാതിലും തുറന്നിടാം 
പുലരിയും പ്രസാദവം ഓടി വന്നു ചേരുവാൻ
താഴെ വീഴുമെന്നാകിലും
നീറും മണ്ണിനാശ്വാസമായി
ഓരോ തുള്ളിയായി പോരുമീ
തിരമേഘം പോലവേ

പാടെ മാഞ്ഞു പോകുമോ
ഭൂമി കാത്ത നനവുകൾ
നിന്നിലൂടെ മണ്ണിലെ
നേർത്ത ധാര നീളണം
പാടെ പോകും എന്നാകിലും 
വേനൽ ചൂടിലാശ്ലേഷമായി
താഴെ ഇലകളായി മൂടുമീ 
നോവിൻ തീരാ നൊമ്പരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pathakal ee pathakal

Additional Info

Year: 
2013