റീനു മാത്യൂസ്‌

Reenu Mathews

മലയാള ചലച്ചിത്ര താരം. 1981 ഫെബ്രുവരി 6 ന്  മാത്യൂസിന്റെയും ശാന്തമ്മയുടെയും മകളായി കോട്ടയത്ത് ജനിച്ചു. എമിരേറ്റ്സ് എയർലൈൻസിൽ എയർ ഹോസ്റ്റസായി ജോലിചെയ്യുമ്പോളാണ് റീനു മാത്യൂസിന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിയ്ക്കുന്നത്. 2013 ൽ ലാൽജോസ് സംവിധാനം ചെയ്ത ഇമ്മാനുവേൽ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ് റീനുവിന്റെ അരങ്ങേറ്റം. തുടർന്ന് സപ്തമ ശ്രീ തസ്ക്കര, എന്നും എപ്പോളും, ഇയ്യോബിന്റെ പുസ്തകം, എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.