അപർണ്ണ നായർ
മലയാള ചലച്ചിത്ര നടി. 1989 നവംബറിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് ജനിച്ചു. തേഞ്ഞിപ്പലം സെന്റ്പോൾസ് ഇ എം എച്ച് എസ് എസിലാണ് അപർണയുടെ വിദ്യാഭ്യാസം. മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2005-ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അപർണ നായർ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. 2009-ൽ മേഘതീർഥം എന്ന സിനിമയിലെ അപർണയുടെ അഭിനയം നിരൂപക പ്രശംസനേടി. കോക്ടെയിൽ എന്ന സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2009-ലാണ് അപർണയുടെ ആദ്യ തമിഴ് ചിത്രമായ Edhuvum Nadakkum റിലീസാകുന്നത്. ബ്യൂട്ടിഫുൾ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. മോഹൻലാലിനോടൊപ്പം ഛായാമുഖി എന്ന നാടകത്തിൽ അപർണ നായർ പാഞ്ചാലിയായി അഭിനയിച്ചു.