മോഹൻദാസ്

Mohandas

1975 മെയ് 19 -ന് ഗോപാലന്റെയും മാധവിയുടെയും മകനായി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ജനിച്ചു. മുണ്ടേക്കരത്ത് എൽ പി സ്ക്കൂൾ, പള്ളിക്കുറുപ്പ് ഹൈസ്ക്കൂൾ എന്നീ സ്ക്കൂളികളിലായിരുന്നു മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം. കോർപ്പറേട്ടിവ് കോളേജ് മണ്ണാർക്കാട്, ഐ ടി ഐ മലമ്പുഴ, NEGT ബാംഗ്ലൂർ (Interior design) എന്നിവിടങ്ങളിൽ നിന്നും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി.

ആർട്ട് ഡയറക്ടർ പ്രേമചന്ദ്രനോടൊപ്പം സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ കലാസംവിധാന സഹായിയായിട്ടാണ് മോഹൻദാസ് തന്റെ കരിയർ ആരംഭിയ്ക്കുന്നത്.മുഹമ്മദ് റാസിയാണ് സിനിമാരംഗത്തെ ഗുരു. ഓറഞ്ച് എന്ന സിനിമയിലാണ് ആദ്യമായി സ്വതന്ത്ര കലാസംവിധായകനാകുന്നത്. തുടർന്ന് മുപ്പതോളം സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചു. 

മോഹൻദാസിന്റെ ഭാര്യ രജിത. രണ്ട് മക്കൾ ഐശ്വര്യ, അഭിഷേക് ദാസ്.