രാജമ്മ@യാഹു
തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ഒന്നിച്ചു പഠിച്ചവരാണ് രാജമ്മയും യോഹന്നാനും. പ്രണയിച്ച് വിവാഹം കഴിച്ചവർ. വിവാഹത്തിനു ശേഷം കോഴിക്കോട്ടങ്ങാടിയില്‍ ഹലുവാക്കട നടത്തിപ്പോന്നു. അവരുടെ മക്കളാണ് മൈക്കിള്‍ രാജമ്മയും, വിഷ്‌ണു യോഹന്നാന്‍ എന്ന യാഹുവും. കച്ചവടം നല്ല നിലയിലായിരുന്നെങ്കിലും യോഹന്നാനും ഭാര്യയും കടക്കെണിയില്‍ പെട്ടു. ഇവരുടെ മരണശേഷം അവശേഷിച്ചത് വീടും മക്കളും മാത്രമായിരുന്നു. യാതൊരു വിധ ഉത്തരവാദിത്വങ്ങളും ഇല്ലാത്താവരായിരുന്നു മൈക്കിള്‍ രാജമ്മയും, വിഷ്‌ണു യോഹന്നാന്നും. അവർ താമസിക്കുന്ന വീട് കൊള്ളാവുന്ന ചെറുപ്പക്കാരുടെ താവളമാണിപ്പോള്‍. വൈകുന്നേരങ്ങളില്‍ അവരുടെ മദ്യസേവ, ആഘോഷം ഇതിനെല്ലാം സൗകര്യം കൊടുക്കുന്നു. ഇതിലെല്ലാം ഈ സഹോദരങ്ങളും പങ്കുചേരും. പല കുടുംബങ്ങളും ഈ വീട്ടില്‍ താമസത്തിനായി എത്താറുണ്ട്. അതിലൊരു കുടുംബം എത്തുന്നതോടെ, പുതിയ സംഭവങ്ങളും ആരംഭിക്കുകയായി. കഥാഗതിയില്‍ പുതിയൊരു വഴിത്തിരിവിന് സാഹചര്യമൊരുങ്ങുന്നു ഇവിടെ.
സംവിധായകൻ ലാൽ ജോസിന്റെ അസോസിയേറ്റ് ആയിരുന്ന രഘുരാമ വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് രാജമ്മ @ യാഹു. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിക്കി ഗൽറാനി,അനുശ്രീ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. എം സിന്ധുരാജിന്റെതാണ് തിരക്കഥ. ഷൈൻ അഗസ്റ്റിൻ, രമേശ് നമ്പ്യാർ, ടി സി ബാബു, ബെന്നി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.