നിതുന നെവിൽ ദിനേശ്

Nithuna Nevil Dinesh
Nithuna Nevil Dinesh-Dubbing Artist
നിതുന നെവിൽ
Nithuna Nevil

മികച്ച ഹ്രസ്വചിത്രത്തിനുള്ള ജോൺ ഏബ്രഹാം ദേശീയ അവാർഡ് കരസ്ഥമാക്കിയ സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റുകളിൽ ശ്രദ്ധേയ എന്ന വിശേഷണങ്ങളാണ് നിതുന നെവിലിനു ചേരുന്നത്. ഫിലിം ഫെസ്റ്റിവലുകളിലും ഇന്റർനെറ്റിലും ഏറെ ശ്രദ്ധേയമായതും മനോഹരവുമായ "മീൽസ് റെഡി" എന്നെ ഹ്രസ്വചിത്രമാണ് നിതുന കഥയും തിരക്കഥയുമൊക്കെ തയ്യാറാക്കി സംവിധാനം ചെയ്ത് നിർമ്മാണവും നിർവ്വഹിച്ച് പുറത്തിറക്കിയത്.

തിരുവനന്തപുരം സ്വദേശിയായ നിതുന കുട്ടിക്കാലം മുതൽ തന്നെ അമ്മയും പ്രസിദ്ധ ഡബ്ബിംഗ് ആർട്ടിസ്റ്റുമായ മീന നെവിലിനൊപ്പം സിനിമകളിലും ടിവിയിലുമൊക്കെയായി ഡബ്ബ് ചെയ്ത് തുടങ്ങിയിരുന്നു. ഇംഗ്ലീഷിൽ ബിരുദമെടുത്ത നിതുന വിവാഹം കഴിച്ചിരിക്കുന്നത് സുപ്രസിദ്ധ റെക്കോർഡിംഗ് എഞ്ചിനീയറായിരുന്ന ദേവദാസിന്റെ മകൻ ദിനേഷ് ദേവദാസിനെയാണ്. ദിനേഷ് ദേവദാസും പ്രൊഫഷണൽ സൗണ്ട് എഞ്ചിനീയറാണ്.

അവലംബം: ഇന്ത്യൻ എക്സ്പ്രസ്