ഭാവന

Bhavana
Bhavana-Actress
Date of Death: 
Friday, 6 June, 1986

ജനനം1986 ജൂണ്‍ 6ന് തൃശ്ശൂരിൽ. കാര്‍ത്തിക എന്നാണ് ഭാവനയുടെ യഥാര്‍ത്ഥ പേര്. മലയാള ചലച്ചിത്ര രംഗത്തെ അസിസ്റ്റന്റ് ഛായഗ്രാഹകനായ ജി. ബാലചന്ദ്രമേനോന്റെയും പുഷ്പയുടേയും മകളാണ് ഭാവന. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന ചലച്ചിത്രലോകത്തെത്തുന്നത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്.  2005 ല്‍ റിലീസായ ദൈവനാമത്തില്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന് കേരളസംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കയുണ്ടായി. തമിഴില്‍ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടല്‍ നഗര്‍ ആണെങ്കിലും ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഈ ചിത്രം തമിഴിൽ വൻവിജയമായതോടെ  തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ ഭാവനക്ക് ലഭിച്ചു  അഭിനേത്രി എന്ന നിലയില്‍ ഭാവനയ്ക്ക് ഏറെ അവസരം നേടിക്കൊടുത്ത ചിത്രമാണ് സിഐഡി മൂസ. തുടര്‍ന്ന് അതേ വിഭാഗത്തിലുള്ള നിരവധി വേഷങ്ങള്‍ മലയാളത്തിൽ ലഭിക്കയുണ്ടായി..