നരൻ
ഒരു കർക്കിടകപ്പെരുമഴക്കാലത്ത് മുള്ളൻകൊല്ലിപ്പുഴയിലൂടെ ഒഴുകി വന്ന ഗർഭിണി, കരയിൽ ഒരു കുഞ്ഞിനെ പെറ്റിട്ടിട്ട് വീണ്ടും പുഴയിലൂടെ ഒഴുകിപ്പോകുന്നു. ആ കുഞ്ഞു വളർന്ന്, ചിലർക്ക് ഉപകാരിയും മറ്റുചിലർക്ക് ഉപദ്രവകാരിയുമായ മുള്ളൻകൊല്ലി വേലായുധനാവുന്നു.
Actors & Characters
Actors | Character |
---|---|
മുള്ളൻകൊല്ലി വേലായുധൻ | |
വലിയ നമ്പ്യാർ | |
ഗോപിനാഥൻ നമ്പ്യാർ | |
കേളപ്പൻ | |
കുറുപ്പ് | |
ഇൻസ്പെക്ടർ | |
അഹമ്മദിക്ക | |
കീരി രാഘവൻ | |
ജാനകി | |
ലീല | |
കുന്നുമ്മേൽ ശാന്ത | |
ഹാജ്യാർ | |
ഇടിമുട്ട് രാജപ്പൻ | |
ഗോപിക്കുട്ടൻ | |
ഹംസ | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
പണ്ട്, മുള്ളൻകൊല്ലിപ്പുഴ കലിതുള്ളിയൊഴുകുന്ന കർക്കിടമാസത്തിൽ, ഒഴുകി വന്നൊരു ഗർഭിണി കരയിൽ പെറ്റിട്ടിട്ട് വീണ്ടും ഒഴുകിപ്പോയപ്പോൾ കരപ്രമാണിയായ പുതുശ്ശേരി വല്യ നമ്പ്യാരുടെ കൈയിൽ കിട്ടിയ അനാഥക്കുഞ്ഞിന് അയാൾ വേലായുധൻ എന്നു പേരിട്ടു. വളർന്നപ്പോൾ അയാൾ വല്യ നമ്പ്യാരുടെ കാര്യസ്ഥനായി. പിന്നെയും വർഷങ്ങൾ കഴിഞ്ഞപ്പോൾ, ഗോപിനാഥൻ നമ്പ്യാർ വല്യ നമ്പ്യാരുടെ മകൾ സുനന്ദയുടെ ഭർത്താവായി മുള്ളൻകൊല്ലിയിൽ എത്തിയതോടെ, വേലായുധൻ പുതുശ്ശേരി വിട്ട് മുള്ളൻകൊല്ലിയിലെ പരസഹായിയും ചട്ടമ്പിയുമായി.
വേലായുധൻ ചില 'നിയമങ്ങൾ ' മുള്ളം കൊല്ലിയിൽ നടപ്പാക്കിയിട്ടുണ്ട്: ഷാപ്പിൽ ഇരുന്ന് പാടരുത്, ബോധം കെടുന്നതിനു മുൻപ് ഷാപ്പ് വിട്ടോണം, ചീഞ്ഞ മീൻ വില്ക്കരുത് -അങ്ങനെ പലതും. നിയമങ്ങൾ പാലിക്കാൻ വയ്യാത്തവർ വേലായുധനെ തല്ലിത്തോല്പിക്കണം. മുള്ളം കൊല്ലിയിലെ വീടുകളിലും വേലായുധൻ അധികാരപൂർവം നിർദ്ദേശങ്ങൾ കൊടുക്കാറുണ്ട്. നാട്ടിലെ പലർക്കും, വല്യ നമ്പ്യാരെ ഒഴികെ ആരെയും വകവയ്ക്കാത്ത വേലായുധൻ്റെ രീതികളിൽ പ്രതിഷേധവും ദേഷ്യവും ഉണ്ട്. വേലായുധനെ ഒതുക്കാൻ, ഗോപിയും അയാളുടെ ബിനാമിയായി ബ്ലേഡ് കമ്പനി നടത്തുന്ന മെമ്പർ കുറുപ്പുമുൾപ്പെടെ, പലരും അക്കരെ നിന്ന് ഗുണ്ടകളെ ഇറക്കിയെങ്കിലും അവരെല്ലാം വേലായുധൻ്റെ കൈക്കരുത്തറിഞ്ഞ് തിരിച്ചു പോകുന്നു. സ്ഥലത്തെ പഴയ ഗുണ്ടയായ കീരിരാഘവൻ വേലായുധനെ കണ്ടാൽ എലിയെപ്പോലാവും. ചെറ്യ നമ്പ്യാർക്ക് വേലായുധനോട് കടുത്ത ശത്രുതയാണെങ്കിലും, നേരിട്ട് ഏറ്റുമുട്ടാനുള്ള ധൈര്യമില്ല.
കർക്കിടകത്തിൽ നിറഞ്ഞു കവിയുന്ന പുഴയിലൂടെ ഒഴുകി വരുന്ന തടികൾ സാഹസികമായി പിടിച്ചെടുത്ത് ഹാജ്യാരുടെ തടിമില്ലിൽ വിൽക്കുന്നതാണ് വേലായുധൻ്റെ പതിവ്; അതാണയാളുടെ വരുമാനവും.
മുള്ളംകൊല്ലിയിലെ വേശ്യയായ കുന്നുമ്മൽ ശാന്തയുടെ വീട്ടിലാണ് വേലായുധന്റെ കിടപ്പ്. അവിടുത്തെ 'പോക്കുവരത്തും' അയാൾ നിരോധിച്ചിരിക്കുകയാണ്. എന്നാൽ, 'എന്നെ അങ്ങ് ഏറ്റെടുത്തോളൂ' എന്ന മട്ടിലുള്ള ശാന്തയുടെ സൂചനകളോട് അയാൾ താത്പര്യം കാണിക്കുന്നുമില്ല. ശാന്തയെയും തന്നെയും ചേർത്ത് നാട്ടുകാർ പറയുന്ന കഥകളും അയാൾ കാര്യമാക്കാരില്ല. കേളപ്പനാണ് വേലായുധൻ്റെ ഏറ്റവും അടുത്ത സഹചാരി. കേളപ്പൻ്റെ ഭാര്യ നാരായണിക്ക് അയാളെ ഒട്ടും ഇഷ്ടമല്ല; മോൾ ലീലയ്ക്കും അയാളെ പേടിയാണ്. എന്നാലും, ആ വീട്ടിൽ ചെല്ലാനും ഭക്ഷണം കഴിക്കാനും അയാൾക്ക് ഒരു സങ്കോചവും മടിയുമില്ല. പണ്ട് പനിച്ച് ആൽത്തറയിൽ കിടന്നപ്പോൾ, രക്ഷിച്ച് മരുന്നും സ്നേഹവും തന്ന കേളപ്പനോടും കുടുംബത്തോടും കടപ്പെട്ടവനാണ് താനെന്നാണ് അയാൾ പറയുന്നത്.
റേഷൻ കടക്കാരനും തികഞ്ഞ കുടിയനുമായ കൃഷ്ണൻ്റെ ഭാര്യ ജാനകിയെ, അവളുടെ കൗമാരത്തിൽ, വേലായുധൻ മനസാ പ്രണയിച്ചിരുന്നു. ജാനകിയോടും അവളുടെ കുഞ്ഞുമകളോടും ഒരടുപ്പവും കരുതലും അയാൾക്ക് ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് കുമാരൻ ഒറ്റിക്കു കൊടുത്ത പറമ്പിൽ നിന്നും തേങ്ങകൾ മുച്ചൂടും വെട്ടിയിറക്കാൻ വന്ന കുറുപ്പിനെ വേലായുധൻ ഭീഷണിപ്പെടുത്തി പറഞ്ഞയയ്ക്കുന്നത്. അതറിഞ്ഞ കുമാരൻ, തൻ്റെ വീട്ടിലെ കാര്യങ്ങളിൽ ഇടപെട്ടതിന്, മൂക്കറ്റം വെള്ളത്തിൻ്റെ ബലത്തിൽ വേലായുധനെ തെറി വിളിക്കുന്നു. ജാനകിയും വേലായുധനും തമ്മിൽ വഴിവിട്ട അടുപ്പം ഉണ്ടെന്നാണ് കുമാരൻ്റെ സംശയം. അതറിയാവുന്ന ജാനകി, തൻ്റെ വീട്ടിലെ കാര്യങ്ങളിൽ ഇടപെടരുതെന്ന് വേലായുധനോടു പറയുന്നു.
വീണ്ടും കർക്കിടകത്തിൽ മുള്ളൻകൊല്ലിപ്പുഴ കരവിഞ്ഞൊഴുകുന്നു. കൂലംകുത്തി, കലിപൂണ്ട് പായുന്ന പുഴയിൽ ഒഴുകി വരുന്ന തടി പിടിക്കുന്ന വേലായുധൻ്റെ സാഹസം കാണാൻ നാട്ടുകാർ കൂടുന്നു. കയർ ദേഹത്തു കെട്ടിയുറപ്പിച്ച് പുഴയിലെ കുത്തൊഴുക്കിലേക്ക് വേലായുധൻ ഊളിയിടുന്നു. എന്നാൽ, ചെറ്യ നമ്പ്യാർ ഏർപ്പെടുത്തിയ ഹംസ എന്ന ചട്ടമ്പി കയർ മുറിച്ചു വിടുന്നതോടെ കുത്തൊഴുക്കിൽ പെട്ട വേലായുധൻ, പക്ഷേ, അതി സാഹസികമായി തടി പിടിച്ച് കരയിലെത്തിക്കുന്നു. അയാൾ ഹംസയെ ചെറ്യമ്പ്യാരുടെ മുന്നിലിട്ട് തല്ലുന്നു.
വേലായുധൻ ലീലയ്ക്ക് കൊണ്ടുവരുന്ന രണ്ടു വിവാഹാലോചനകളും മുടങ്ങുന്നു. കേളപ്പൻ്റെ മക്കളെ വേലായുധൻ വച്ചു കൊണ്ടിരിക്കുകയാണെന്ന അപവാദം ചെറുക്കൻ വീട്ടുകാരെ അറിയിച്ചതിൻ്റെ പിന്നിൽ ചെറിയ നമ്പ്യാരാണെന്ന് വേലായുധനറിയാം. കലിപൂണ്ട വേലായുധൻ കീരിയും കുറുപ്പും ഉൾപ്പെടെ കണ്ണിൽ കണ്ടവരെയൊക്കെ തല്ലുന്നു. ദേഷ്യം വന്ന കേളപ്പൻ, തൻ്റെ വീട്ടിൽ കയറരുതെന്ന് പറഞ്ഞ് വേലായുധനെ താക്കീത് ചെയ്യുന്നു.
വല്യ നമ്പ്യാർ കേളപ്പനേയും നാരയണിയേയും കണ്ട് ലീലയെ വേലായുധന് കെട്ടിച്ചു കൊടുക്കാൻ പറയുന്നു. വേലായുധൻ്റെ തല്ലും കുടിയും നിറുത്തിക്കാമെന്ന് നമ്പ്യാർ അവർക്ക് വാക്കു നല്കുന്നു. കാര്യങ്ങളറിഞ്ഞ വേലായുധൻ ഗത്യന്തരമില്ലാതെ ലീലയെ കെട്ടാനും തല്ലും കള്ളുകുടിയും നിറുത്താനും തീരുമാനിക്കുന്നു. അയാൾ ശാന്തയുടെ വീട്ടിൽ നിന്ന് താമസം കടത്തുകാരൻ അഹമ്മദിൻ്റെ വള്ളപ്പുരയിലേക്കു മാറ്റുന്നു. താനുമായുള്ള വിവാഹത്തിന് ഇഷ്ടമില്ലാത്ത ലീല പാറയിൽ നിന്നു ചാടിച്ചാകാൻ ശ്രമിക്കുന്നത് യാദൃച്ഛികമായി കാണുന്ന വേലായുധൻ, അവളെ പിന്തിരിപ്പിച്ച് വീട്ടിൽ കൊണ്ടാക്കുന്നു. ലീലയെ വേറെയാരെങ്കിലും കെട്ടട്ടെ എന്നു വേലായുധൻ പറഞ്ഞിട്ടും വല്യ നമ്പ്യാർ കേൾക്കുന്നില്ല. അയാൾ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വച്ച് പൂജിച്ച ചരട് ലീലയെക്കൊണ്ട് വേലായുധൻ്റെ കൈയിൽ കെട്ടിക്കുന്നു - ചരടുള്ളപ്പോൾ കുടിയും തല്ലും പാടില്ല എന്ന വ്യവസ്ഥയോടെ. താനിനി ആരെയും തല്ലില്ലെന്നും തല്ലിയാൽ മുള്ളം കൊല്ലി വിട്ടു പോകുമെന്നും വേലായുധൻ ശപഥം ചെയ്യുന്നു. അന്നു രാത്രി ചെറിയ നമ്പ്യാർ പറഞ്ഞതനുസരിച്ച് ഹംസയും ഗുണ്ടകളും ചേർന്ന് വേലായുധനെ തല്ലി കൈകാലുകൾ ഒടിക്കുന്നു.
വേലായുധൻ വള്ളപ്പുരയിൽ കിടപ്പിലായതോടെ മുള്ളം കൊല്ലിയിലെ വില്ലൻമാരെല്ലാം തലപൊക്കുന്നു. നേരത്തേ തന്നെ ജാനകിയെ നോട്ടമുണ്ടായിരുന ചെറിയ നമ്പ്യാർ, കീരി രാഘവൻ്റെ കൈയിൽ അവൾക്ക് വാഴക്കുലയും മറ്റും കൊടുത്തു വിടുന്നു. അതറിഞ്ഞ കൃഷ്ണൻ ഷാപ്പിൽ വച്ച് കീരിയുമായി തല്ലുകൂടുന്നു. അബദ്ധത്തിൽ കീരിയുടെ കുത്തേറ്റ് കൃഷ്ണൻ മരിക്കുന്നു. ഒരു രാത്രിയിൽ ചെറിയ നമ്പ്യാർ ജാനകിയുടെ വീട്ടിലെത്തി അവളെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും വേലായുധൻ അവിടെത്തുന്നതിനാൽ അയാൾക്ക് ഇളിഭ്യനായി പോകേണ്ടി വരുന്നു. കുറുപ്പിൻ്റെ കൈയിലുണ്ടായിരുന്ന മുഴുവൻ പണയപ്പണ്ടങ്ങളും ആധാരങ്ങളും ചെറിയ നമ്പ്യാർ എടുത്തു കൊണ്ടു പോകുന്നതോടെ തന്നെയും അയാൾ വഞ്ചിച്ചെന്ന് കുറുപ്പിനു മനസ്സിലാകുന്നു. കാര്യങ്ങളറിഞ്ഞ വലിയ നമ്പ്യാർ, അസ്വസ്ഥനാകുന്നു. പിറ്റേന്ന് രാവിലെ മുള്ളൻകൊല്ലി ഉണരുന്നത് വല്യ നമ്പ്യാരുടെ മരണവാർത്ത കേട്ടാണ്.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Actors | Makeup Artist |
---|---|
Costumer | Actors |
---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
വേൽ മുരുകാ ഹരോ ഹരാ |
കൈതപ്രം | ദീപക് ദേവ് | എം ജി ശ്രീകുമാർ |
2 |
ഓമൽ കണ്മണി |
കൈതപ്രം | ദീപക് ദേവ് | വിനീത് ശ്രീനിവാസൻ, കെ എസ് ചിത്ര, കോറസ് |
3 |
മിന്നെടി മിന്നെടി |
കൈതപ്രം | ദീപക് ദേവ് | കെ എസ് ചിത്ര |
4 |
തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ |
കൈതപ്രം | ദീപക് ദേവ് | കെ ജെ യേശുദാസ്, ഗായത്രി |