വേൽ മുരുകാ ഹരോ ഹരാ
വേൽമുരുകാ ഹരോ ഹരാ
വേലായുധാ ഹരോ ഹരാ
ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ പൊന്മുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വെള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ് (2) [ശൂരംപടയുടെ...]
ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ
തിരുവന്നൂരിൽ വടിവേലൻ വന്നു
ഈ ശൂരപദ്മന്റെ ശൗര്യമടക്കാനല്ലോ
സേനാപതിയായ് തിരുമുരുകൻ വന്നു
പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ
തേരും തിറയുമുണ്ടേ ഹോയ്
മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം
തെയ്യത്തിൻ ലഹരിയുണ്ടേ
വെട്ട്രിവേൽമുരുകാ മുരുകാ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ് (2)
മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ
അറുപട വീട് ഇതു തിരുമലമേട്
ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ടേ
കൂപ്പടകൂട്ടാൻ ഇനി കൊട്ടടവട്ടം
വീരാളി കോലംചുറ്റി കോമരമുണ്ടേ
വാളും പരിചയുണ്ടേ
മൂക്കില നാക്കില ആരുവിളക്ക്
ശീലത്തിൻ ചിലമ്പുമുണ്ടേ
തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ് [ശൂരംപടയുടെ...]