ദേവയാനി

Devayani

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1974 ജൂലൈയിൽ മുംബൈയിൽ ജനിച്ചു. സുഷമ ജയദേവ് എന്നായിരുന്നു യഥാർത്ഥ നാമം. അച്ഛൻ ജയദേവ് കർണ്ണാടക മാംഗ്ലൂർ സ്വദേശിയും അമ്മ ലക്ഷ്മി അമ്മാൾ തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമായിരുന്നു. ദേവയാനിയ്ക്ക് നകുൽ, മൃദുൽ എന്നീ രണ്ടു സഹോദരൻമാരുമുണ്ട്. നകുൽ അഭിനേതാവും പിന്നണി ഗായകനുമാണ്.

ദേവയാനി ആദ്യമായി അഭിനയിയ്ക്കുന്നത് 1993-ൽ Koyal എന്ന ഹിന്ദി ചിത്രത്തിലാണ്. എന്നാൽ ആ ചിത്രം പൂർത്തിയായില്ല. ആ വർഷം തന്നെ Shaat Ponchomi, Dhusar Godhuli എന്നീ ബംഗാളി സിനിമകളിൽ അഭിനയിച്ചു. 1994-ലാണ് ദക്ഷിണേന്ത്യൻ സിനിമകളിലേയ്ക്ക് ദേവയാനി പ്രവേശിയ്ക്കുന്നത്. Thotta Chinungi എന്ന ത്മിഴ് സിനിമയിലൂടെയാണ് ദേവയാനി തമിഴിലെത്തുന്നത്. ആ വർഷം തന്നെ കിന്നരിപുഴയോരം എന്ന സിനിമയിലൂടെ മലയാളത്തിലുമെത്തി. തമിഴിലെയും മലയാളത്തിലെയും മുൻനിര നായികമാരിലൊരാളായി ദേവയാനി മാറി. മലയാളത്തിൽ കാതിൽ ഒരു കിന്നാരം, മിസ്റ്റർ ക്ലീൻ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, സുന്ദരപുരുഷൻ, ബാലേട്ടൻ, നരൻ..എന്നീ സിനിമകൾ ഉൾപ്പെടെ പതിനഞ്ച് സിനിമകളിൽ ദേവയാനി നായികയായി അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ,ബംഗാളി,മറാത്തി,ഹിന്ദി ഭാഷകളിലായി നൂറോളം സിനിമകളിൽ ദേവയാനി അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ദേവയാനി അഭിനയിച്ചുവരുന്നു. 2001-ലായിരുന്നു ദേവയാനിയുടെ വിവാഹം. തമിഴ് സിനിമാ സംവിധായകനായിരുന്ന രാജകുമാരനെയായിരുന്നു ദേവയാനി വിവാഹം ചെയ്തത്. രണ്ട് പെണ്മക്കളാണ് അവർക്കുള്ളത്. പേര് ഇനിയ, പ്രിയങ്ക.

അവാർഡുകൾ- 

1996 – Tamil Nadu State Film Special Award for Best Actress – Kaadhal Kottai[13]
1997 – Tamil Nadu State Film Award for Best Actress – Surya Vamsam[14]
2000 – Tamil Nadu State Film Award for Best Actress – Bharathi[15]
2000 – Kalaimamani[16]
2002 – ITFA Award for Best Supporting Actress – Azhagi
2004 – Pace Awards Best Television Actress for Kolangal[17]
2008 – Frontrunner – Vivel Chinna Thirai Awards Best Actress for Kolangal[18]
2010 – Nominated – Sun Kudumbam Best Actress Award for Kolangal
2010 – Kalaimamani[19]
2011 – Big FM Tamil Entertainment Awards Most Entertaining Television Actress for Kodi Mullai
2019 - Sun Nakshatra Virudhu