വേലായുധൻ കീഴില്ലം
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് വേലായുധന്റെ ജന്മദേശം കെ ജി ജോർജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിൽ വസ്ത്രാലങ്കാര സഹായിയായി തുടക്കം കുറിച്ച അദ്ദേഹം മലയാള സിനിമയിലെ ഒട്ടു മിക്ക സംവിധായകരുടെ കൂടെയും പ്രവർത്തിച്ചിട്ടുണ്ട്.
1981 -ൽ പ്രേമഗീതങ്ങൾ എന്ന സിനിമയിലൂടെ സ്വതന്ത്ര വസ്താലങ്കാരകനായി. തുടർന്ന് താരാട്ട്, ഒരു മാടപ്രാവിന്റെ കഥ, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, കരിയിലക്കാറ്റുപോലെ, ധ്വനി, ആലിലക്കുരുവികൾ, റാംജി റാവ് സ്പീക്കിംഗ്, ഗോഡ്ഫാദർ, പപ്പയുടെ സ്വന്തം അപ്പൂസ്, മാനത്തെ വെള്ളിത്തേര്, പഞ്ചാബി ഹൗസ്... എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചു. 1994 -ലെ മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ വേലായുധൻ കീഴില്ലത്തിന് ലഭിച്ചു. 2020 -ൽ ഇറങ്ങിയ ബിഗ് ബ്രദർ എന്ന ചിത്രത്തിലാണ് അവസാനമായി അദ്ദേഹം വസ്ത്രാലങ്കാരം നിർവഹിച്ചത്.
2020 ഏപ്രിലിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു. വേലായുധൻ കീഴില്ലത്തിന്റെ ഭാര്യ പരേതയായ ശാന്തകുമാരി. മക്കൾ - വൈശാഖ്, അശ്വതി.


