വക്കം മോഹൻ
vakkom Mohan
വക്കം കടയ്ക്കാവൂര്‍ കൊന്നവിളാകത്ത് വീട്ടില്‍ വാസുദേവന്‍ പിള്ളയുടെയും മാധവിക്കുട്ടി അമ്മയുടെയും മകനായി ജനനം. അഞ്ഞൂറോളം സിനിമകളില്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ദേവന്‍, ഭീമന്‍ രഘു, ക്യാപ്ടന്‍ രാജു, മോഹന്‍രാജ് എന്നിവരുടെ വില്ലന്‍ വേഷങ്ങള്‍ക്കാണ് പ്രധാനമായും ശബ്ദം നല്‍കിയിട്ടുള്ളത്. അടൂരിന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിൽ അഭിനയിച്ച അദ്ദേഹം, സീരിയലുകളിലെ സജീവ സാന്നിധ്യമായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് 2016 ജൂലൈ 25 ന് അന്തരിച്ചു. ഭാര്യ - രമ, മകള്‍ ഉണ്ണിമായ