ജനകൻ
തന്റെ മകളെ കൂട്ട ബലാൽസഘത്തിന് ഇരയാക്കിയ മൂന്നു പേരെ തന്റെ രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ കൊല്ലുന്ന വിശ്വനാഥൻ, പ്രസിദ്ധ അഡ്വക്കേറ്റ് സൂര്യനാരായണന്റെ സഹായം തേടി എത്തുന്നു. അയാൾ രക്ഷപെട്ടോ അതോ ശിക്ഷിക്കപ്പെട്ടോ എന്നതാണ് ജനകൻ പറയുന്ന കഥ
Actors & Characters
Actors | Character |
---|---|
വിശ്വനാഥൻ | |
അഡ്വ സൂര്യനാരായണൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
രാജലക്ഷ്മി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 2 011 |
കഥ സംഗ്രഹം
പഴനി(ഹരിശ്രീ അശോകൻ), മോനായി (ബിജു മേനോൻ), വിശ്വനാഥൻ ( സുരേഷ് ഗോപി ) എന്നിങ്ങനെ മൂന്ന് സുഹൃത്തുക്കൾ. മൂന്നു പേരെ കൊന്ന കൊലപാതക കേസ്സിലെ കൂട്ട് പ്രതികളാണ് ഇവർ. പോലീസ് രാത്രിയും പകലും ഇവരെ തെരഞ്ഞു നടക്കുമ്പോൾ പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇവർ മൂന്നു പേരും നഗരത്തിൽ എത്തുന്നു. ഉദ്ദേശം പ്രസിദ്ധ അഡ്വക്കേറ്റ് സൂര്യനാരായണന്റെ(മോഹൻലാൽ )വീട്ടിൽ എത്തുക എന്നതാണ്. അവരെ സൂര്യയുടെ വീട്ടിൽ എത്താൻ സഹായിച്ചത് ആഭ്യന്തര മന്ത്രി ദിവാകരന്റെ (ശിവജി ഗുരുവായൂർ )മകൻ അംബരീഷ് (റെജിത് മേനോൻ ) സിറ്റി പോലീസ് കമ്മിഷണർ ലോകനാഥന്റെ (വിജയരാഘവൻ ) മകൾ രാജി (കൃഷ്ണപ്രഭ ) എന്നിവരാണ്. അവർ രണ്ടു പേരും വിശ്വനാഥന്റെ മകൾ അനു(പ്രിയ ലാൽ ) വിന്റെ കോളേജ് സുഹൃത്തുക്കൾ ആണ്. ഡോക്ടർ റാണി മാത്യു(ജ്യോതിർമയി) അഡ്വക്കേറ്റ് സൂര്യനാരായണന്റെ വീട്ടിൽ എത്തിയത് അയാളോട് ഈ മൂന്ന് പേരെയും ശിക്ഷയിൽ നിന്നും രക്ഷിക്കണമെന്ന ആവശ്യവുമായിട്ടാണ്. മകൾ രാജിയും മന്ത്രിയുടെ മകൻ അംബരീഷും സഞ്ചരിച്ച കാർ പരിശോധിച്ചില്ല എന്ന് അസിസ്റ്റന്റ് കമ്മിഷണർ ജയപാൽ (വിജയ്കുമാർ ) പറഞ്ഞപ്പോൾ ലോകനാഥൻ പൊട്ടിത്തെറിച്ചു. മക്കൾ രണ്ടു പേരും ആ മൂന്നു കൊലപാതകികളെ സഹായിക്കുകയാണ്. അവർ മൂന്നു പേരും ഇപ്പോൾ സൂര്യനാരായണന്റെ വീട്ടിൽ എത്തിയിട്ടുണ്ടാവും. അവിടെ പോയി അവരെ അറസ്റ്റ് ചെയ്യാൻ കമ്മിഷണർ ആവശ്യപ്പെട്ടു പക്ഷെ സെർച്ച് വാറണ്ടില്ലാതെ അകത്തു കടക്കാൻ അനുവദിക്കില്ല എന്ന് സൂര്യനാരായണൻ ജയപാലനെ തിരിച്ചയച്ചു മൂന്നു പേരെ കൊന്നതിന്റെ പിന്നിലെ കഥ വിശ്വനാഥൻ സൂര്യനാരായണനോട് വിശദീകരിക്കാൻ തുടങ്ങി. വിശ്വനാഥൻ ഒരു ഗ്രാമീണ കർഷകൻ. ഭാര്യ നിർമ്മല(കാവേരി) മകൾ അനു. നഗരത്തിൽ കോളേജ് വിദ്യാർത്ഥിനി. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നു. നിർമ്മല മകളുടെ ബാഗിൽ ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ കണ്ട് അതാരാണെന്ന് ചോദിച്ചു. തുടർന്ന് അവർ തമ്മിൽ വാഗ്വാദം ഉണ്ടായി, അമ്മ മകളെ തല്ലുകയും ചെയ്തു. പതിവ് പോലെ അവധി ദിവസങ്ങളിൽ അനു വീട്ടിൽ എത്തിയില്ല, വിശ്വനാഥനും നിർമ്മലയും പരിഭ്രാന്തരായി. ഹോസ്റ്റലിൽ ചോദിച്ചപ്പോൾ വീട്ടിലേയ്ക്ക് പോകുന്നു എന്നു പറഞ്ഞ് പോയതായി മറുപടി കിട്ടി. വിശ്വനാഥൻ നഗരത്തിൽ എത്തി അന്വേഷണം ആരംഭിച്ചു. അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ല. അംബരീഷ് ,രാജി എന്നിവർ അവരെ ആഭ്യന്തരമന്ത്രിയുടെയും പോലീസ് കമ്മിഷണറുടെയും അരികിൽ എത്തിച്ചു. എല്ലാ സഹായവും അവർ വാഗ്ദാനം ചെയ്തു. അന്വേഷണം പുരോഗമിക്കവേ എ സി പി രാജീവ് കുമാർ ആണ് ആ വിവരം പറഞ്ഞത്. അനു ഒരു പ്രൈവറ്റ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. വിശ്വനാഥനും നിർമ്മലയും ഓടി എത്തി. അവിടത്തെ ഡോക്ടർ റാണി മാത്യു ആണ് ആ സത്യം തുറന്നു പറഞ്ഞത്. അനു ദിവസങ്ങളോളം കൂട്ട ബലാൽസംഘത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നു. അബോധാവസ്ഥയിൽ കഴിയുന്ന അവളെ രക്ഷിക്കാൻ ഡോക്ടർ ശ്രമിക്കുന്നു വിശ്വനാഥനും മോനായിയും പഴനിയും പോയി ആഭ്യന്തരമന്ത്രിയെയും കമ്മിഷണറെയും കാണുന്നു. അനുവിനെ ബലാൽസംഘം ചെയ്ത കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് ആവശ്യവുമായി. പക്ഷെ ഇപ്പോൾ അവർ ഈ കേസിൽ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ല ആഭ്യന്തര മന്ത്രിയുടെ സുഹൃത്തും ബിസിനസ്സ് കാരനുമായ കുട്ടിയച്ചൻ (ദിനേഷ് പണിക്കർ ) ശുപാർശ ചെയ്ത എ സി പി വിക്രമനെ(സമ്പത്ത് റാം) നഗരത്തിലേയ്ക്ക് സ്ഥലമാറ്റം നൽകി അനുവിന്റെ ബലാൽസംഘ കേസ്സ് അന്വേഷിക്കാനുള്ള ചുമതല അയാളെ എൽപ്പിക്കുന്നു.വിക്രമന്റെ ചൊല്പടിയിൽ നിൽക്കുന്ന വനിതാ SI ശ്യാമ (കൃഷ്ണ നായർ ) അയാളുടെ സഹായിയായി ആശുപത്രിയിൽ വന്ന് ചികിത്സയ്ക്ക് തടസ്സം സൃഷ്ടിച്ചു. ഇടയ്കിടയ്ക്ക് അനുവിന് ബോധം വരുമ്പോൾ അവൾ ഡോക്ടറോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചു. അത് എന്താണെന്നറിയാൻ ശ്യാമയ്ക്കും വിക്രമനും ജിജ്ഞാസ ഉണ്ട്. അത് മനസ്സിലാക്കിയ ഡോക്ടർ റാണി മാത്യു അവർ രണ്ടു പേരെയും രോഗിയുടെ സമീപത്തു വരാതെ അകറ്റി നിറുത്തി. അനു തിരിച്ചു ജീവിതത്തിലേക്ക് വരരുത് എന്ന നിർബന്ധം ഉള്ള വിക്രമൻ അനുവിന്റെ മുറിയിലേയ്ക്ക് പോകുന്ന ഓക്സിജൻ പൈപ്പിൽ കാർബൺ ഡയോക്സൈഡ് കടത്തി വിട്ട് അവളെ കൊല്ലുന്നു ഇതൊരു സാധാരണ മരണം ആണെന്ന് വിശ്വസിച്ചിരുന്ന വിശ്വനാഥൻ ആശുപത്രി അധികൃതർ കോടതി വഴി പോസ്റ്റ്മോർട്ടം നടത്തി ഇതൊരു കൊലപാതകം ആണെന്ന് വിശ്വനാഥനെ വിശ്വസിപ്പിക്കുന്നു.. സംശയത്തിന്റെ സൂചി വിക്രമന്റെ നേർക്ക് നീണ്ടു. അനുവിന്റെ ഒരു സഹപാഠി അനു ഒരു ചെറുപ്പക്കാരനോടൊപ്പം ബൈക്കിൽ പോകുന്നത് കണ്ടതായി പറഞ്ഞു. ആ ചെറുപ്പക്കാരനെ തിരക്കി നടന്നപ്പോൾ അത് റെജി ( അരുൺ നാരായൺ ) ആണെന്ന് മനസ്സിലായി. അംബരീഷ്, റെജി എവിടെ ഉണ്ടാകുമെന്ന വിവരം വിശ്വനാഥന് നൽകി അങ്ങനെ വിശ്വനാഥനും പഴനിയും മോനായിയും കൂടി റെജിയെ പിടി കൂടി അവൻ സത്യം തുറന്നു പറഞ്ഞു. അനുവിനെ സ്വന്തം വീട്ടിലേയ്ക്കാണെന്ന് പറഞ്ഞ് കൊണ്ടു പോയത് കുട്ടിയച്ചന്റെ ബംഗ്ലാവിലേയ്ക്ക്. അവിടെ കുട്ടിയച്ചൻ, വിക്രമൻ, റെജി മൂന്നു പേരും അനുവിനെ ബലാൽസംഘത്തിന് വിധേയയാക്കുന്നു പിന്നീട് റോഡിൽ ഉപേക്ഷിച്ചു. ആ വഴി കടന്നു പോയ ചില അയ്യപ്പഭക്തന്മാർ ആണ് ആശുപത്രിയിൽ ഏത്തിച്ചത്. കോപാകുലനായ വിശ്വനാഥൻ മോനായി, പഴനി എന്നിവരുടെ സഹായത്തോടെ ആ മൂന്നു കിരാതന്മാരെയും ഓരോരുത്തരെയായി കൊല്ലുന്നു വിശ്വനാഥന്റെ കഥ കേട്ട ശേഷം സൂര്യനാരായണൻ ചില തീരുമാനങ്ങൾ കൈകൊണ്ടു.. ആഭ്യന്തര മന്ത്രിയെയും പോലീസ് കമ്മീഷണരെയും വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. യാതൊരു ഒത്തു തീർപ്പിനും തയ്യാറല്ല എന്നും ആ മൂന്നു കൊലപാതകികൾക്കും മരണ ശിക്ഷ വാങ്ങികൊടുക്കുമെന്നും അവർ വക്കീലിനോട് അടിവരയിട്ട് പറയുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഒളിച്ചിരുന്നേ |
ഗിരീഷ് പുത്തഞ്ചേരി | എം ജയചന്ദ്രൻ | രാജലക്ഷ്മി |