പ്രിയ ലാൽ
മലയാള ചലച്ചിത്ര നടി. പത്തനംതിട്ട - തിരുവല്ല സ്വദേശികളായ ലാലാജിയുടെയും ബീനയുടെയും മകളായി യു എ യിലെ റാസൽ ഖൈമയിൽ ജനിച്ചു. പ്രിയയുടെ യഥാർത്ഥ നാമം പ്രിയ ലാലാജി എന്നാണ്. പ്രിയ കുട്ടിയായിരിയ്ക്കുമ്പോൾ അവരുടെ കുടുംബം ഇംഗ്ലണ്ടിലേയ്ക്ക് താമസം മാറ്റി. ഇംഗ്ലണ്ടിലെ ലിവർപൂളിലാണ് പ്രിയ വളർന്നതും പഠിച്ചതും. ലിവർ പൂൾ ആർട്സ്കോളേജിൽ നിന്നും പ്രിയ ലാൽ മീഡിയ ആൻഡ് പ്രൊഡക്ഷനിൽ ബിരുദം നേടി.
മോഹൻലാലും സുരേഷ്ഗോപിയും നായകന്മാരായ ജനകൻ എന്ന ചിത്രത്തിലൂടെയാണ് പ്രിയ ലാൽ അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ സിനിമയിൽ പ്രിയ അഭിനയിച്ച "ഒളിച്ചിരുന്നേ.. എന്ന ഗാനം വലിയ ഹിറ്റായിരുന്നു. പ്രിയ ലാൽ അഭിനേത്രി മാത്രമല്ല നല്ലൊരു നർത്തകിയും ഗായികയും കൂടിയാണ്. 2011-ൽ യു കെ മലയാളികളിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി പ്രിയ ലാൽ തിരഞ്ഞെടുക്കപ്പെട്ടു. 2012- ൽ ബ്രിട്ടീഷ് മലയാളി പേഴ്സൻ ഓഫ് ദി ഇയർ ആയും പ്രിയ ലാൽ തിരഞ്ഞെടുക്കപ്പെട്ടു. ആറ് മലയാള പടങ്ങളിലും ഒരു തമിഴ് പടത്തിലും ഒരു തെലുങ്കു സിനിമയിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രിയ ലാലിനെ അവരുടെ പബ്ലിക് അനൗൺസറായി തിരഞ്ഞെടുത്തു. 2013- ൽ ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് മാച്ചിൽ അനൗൺസറായി പ്രിയ ലാൽ. പ്രിയയുടെ മികച്ച ഇംഗ്ലീഷ് ആക്സെന്റാണ് അതിന് കാരണമായത്. 2019-ൽ ചാമ്പ്യൻസ് ബോട്ട്ലീഗിന്റെ അവതാരകയായി. കൂടാതെ 2019 -20 ഐ എസ് എൽ ഫുട്ബോൾ ലീഗിന്റെ അവതാരകയായും പ്രിയ ലാൽ പങ്കെടുത്തു. 2021 -ൽ റിലീസ് ചെയ്ത അനബെൽ സേതുപതി എന്ന സിനിമയിലെ നായികയായ തപ്സിപനുവിന് ശബ്ദം പകർന്നു. വളരെ പെർഫെക്റ്റ് ആയി ബ്രിട്ടീഷ് ശൈലിയിലുള്ള പ്രസൻറ്റേഷൻ ആയിരുന്നു പ്രിയാ ലാലിൻറ്റേത്.