സജി പരവൂർ

Saji Paravoor

കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയാണ്. എൻ ആർ സഞ്ജീവ് എന്നാണ് സജി പരവൂരിന്റെ യഥാർത്ഥ നാമം. 1994 -ൽ പക്ഷേ എന്ന സിനിമയിൽ സംവിധായകൻ മോഹന്റെ അസിസ്റ്റന്റായിട്ടാണ് സജി പരവൂർ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ലെനി രാജേന്ദ്രൻ, കെ. മധു, വി എം. വിനു, റോഷൻ ആൻഡ്രൂസ്, എം, മോഹൻ എന്നിവരുൾപ്പെടെ പല സംവിധായകരുടേയും  അസിസ്റ്റന്റ്, അസോസിയേറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിൽ നിരവധി സിനിമകളിൽ വർക്ക് ചെയ്തു.

2010 -ലാണ് സജി പരവൂർ സ്വതന്ത്ര സംവിധായകനാകുന്നത്. മോഹൻ ലാൽ, സുരേഷ് ഗോപി എന്നിവരെ നായകരാക്കി ജനകൻ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുകയും പടം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 

2016 മാർച്ചിൽ സജി പരവൂർ മസ്‌തിഷ്‌ക രക്‌തസ്രാവത്തെ തുടർന്ന് അന്തരിച്ചു. സജി പരവൂറിന്റെ ഭാര്യ ശ്രീദേവി. ഒരു മകൻ അനന്തൻ.