സേതുരാമയ്യർ സി ബി ഐ
ഒരേ രാത്രിയിൽ ഏഴുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് കൊലമരം കാത്തു കഴിയുന്ന ഒരു കൊടുംകുറ്റവാളി, താനല്ല ഏഴു പേരിൽ ഒരാളെ കൊന്നതെന്നു സിബിഐ ഓഫീസറോട് വെളിപ്പെടുത്തുന്നു. കേസന്വേഷണത്തിൽ ഓഫീസർ കണ്ടെത്തുന്നത് യഥാർത്ഥ കൊലയാളിയെ മാത്രമല്ല, അതിഹീനമായ മാർഗ്ഗത്തിലൂടെ കൊള്ളിവയ്പ്പ് നടത്തുന്ന പ്രബലൻമാരെക്കൂടിയാണ്.
Actors & Characters
Actors | Character |
---|---|
ടെയ്ലർ മണി | |
മത്തായി | |
ഫാ:ഗോമസ് | |
രചന | |
ഡി വൈ എസ് പി സത്യദാസ് | |
ഈശോ അലക്സ് | |
വിക്രം | |
ഓഫീസർ ട്രെയ്നി ഗണേഷ് | |
രാമനാഥ അയ്യർ സേതുരാമയ്യർ | |
ചാക്കോ | |
ബാലഗോപാലൻ ഐ ആർ എസ് | |
അടിയോടി | |
ഔസേപ്പച്ചൻ | |
സണ്ണി | |
ബാഹുലേയൻ | |
മോസി | |
ഔസേപ്പച്ചന്റെ വീട്ടുവേലക്കാരി | |
സേതുരാമയ്യരുടെ സഹോദരി | |
കൃഷ്ണൻ / അംബി സ്വാമി | |
ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ് | |
കോളാടി വർക്കി | |
സൈമൺ | |
മണിയുടെ ഭാര്യ | |
സി ഐ പവിത്രൻ | |
എസ് ഐ | |
പൗരമുന്നണി നേതാവ് | |
സി ബി ഐ ഓഫീസർ | |
മറിയക്കുട്ടി | |
ഡോ വിജയലക്ഷ്മി | |
മോനിച്ചൻ | |
ശാർങ്ങധരൻ | |
ബ്രോക്കർ | |
ഇൻകം ടാക്സ് ഓഫീസർ ഗോപി | |
മാണിക്കുഞ്ഞ് | |
സ്വാമി | |
അമ്പലം കമ്മറ്റി | |
ഓട്ടോ ഡ്രൈവർ | |
അമ്പല കമ്മറ്റി | |
ജയിലർ രാജു |
Main Crew
കഥ സംഗ്രഹം
മമ്മുട്ടി സി ബി ഐ ഉദ്യോഗസ്ഥൻ സേതുരാമയ്യർ എന്ന അന്വേഷണ ഉദ്യോഗസ്ഥനായി വരുന്ന സി ബി ഐ അന്വേഷണ ചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യ രണ്ടു ചിത്രങ്ങൾ "ഒരു സി ബി ഐ ഡയറിക്കുറിപ്പ്" ജാഗ്രത" എന്നിവയായിരുന്നു.
ഈ ചിത്രത്തേ തുടർന്നു വന്ന നാലാമത്തെ ചിത്രം "നേരറിയാൻ സി ബി ഐ " ആണ്.
നാട്ടിൽ ഒരു സ്വകാര്യസന്ദർശനത്തിനെത്തിയ CBI SP സേതുരാമയ്യരെ (മമ്മൂട്ടി) കാണാൻ ഫാദർ തോമസെത്തുന്നു (ഭരത് ഗോപി). കണ്ണൂർ ജയിലിൽ കൊലമരം കാത്തുകിടക്കുന്ന അലക്സ് (കലാഭവൻ മണി) അയ്യരെക്കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി ഫാദർ പറയുന്നു.
അലക്സ് ഒരേ രാത്രി ഏഴു പേരെ തലയ്ക്കടിച്ചു കൊന്നു എന്നാണ് കേസ്. കേസ് അന്വേഷിച്ച CBI DySP ബാലഗോപാലിൻ്റെ (സിദ്ധീഖ്) സംഘത്തിലുണ്ടായിരുന്ന CI ചാക്കോ (മുകേഷ്) കേസിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അയ്യരോടു പറയുന്നു.
പൈപ്പ് റെഞ്ചുകൊണ്ട് എല്ലാവരെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയാണ്, മയക്കുമരുന്നിനടിമയായിരുന്ന അലക്സ്, മോഷണം നടത്തിയത്. ഇരണിയലിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ, നാദാമംഗലത്ത് ഫൈനാൻസിയർ മാണിക്കുഞ്ഞും (പറവൂർ രാമചന്ദ്രൻ) മരുമകൾ മോസിയും (ഗീത വിജയൻ) - അങ്ങനെ ഏഴുപേരാണ് കൊല്ലപ്പെട്ടത്.
ഇരണിയലിൽ എത്തിയ ബാലഗോപാലും സംഘവും മാണിക്കുഞ്ഞിൻ്റെ വീട്ടിനുള്ളിൽ, മാണിക്കുഞ്ഞു മരിച്ചു കിടന്നതിനു പിറകിലുള്ള ഭിത്തിയിൽ, lSOW എന്നെഴുതിയിരിക്കുന്നതു കാണുന്നു; അത് മാണിക്കുഞ്ഞ് എഴുതിയതാവാം എന്നൂഹിക്കുന്നു. അലക്സിൻ്റെ മുഴുവൻ പേര് ഈശോ അലക്സ് എന്നാണെന്നും ബാലഗോപാൽ കണ്ടെത്തുന്നു. തുടർന്ന്, കൊലപാതകങ്ങൾ നടത്തിയത് അലക്സ് സമ്മതിക്കുന്നില്ലെങ്കിലും, മറ്റു തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റപത്രം തയ്യാറാക്കുന്നു.
അയ്യർ കണ്ണൂർ ജയിലിൽ പോയി അലക്സിനെ രഹസ്യമായി കാണുന്നു. നാദാമംഗലത്തെ മാണിക്കുഞ്ഞിനെ താനല്ല കൊന്നത് എന്ന് അലക്സ് പറയുന്നു. അലക്സ് പറയുന്നതിൽ കഴമ്പുണ്ടാകാനുള്ള സാധ്യത തോന്നിയ അയ്യർ കേസ് പുനരന്വേഷിക്കാൻ തീരുമാനിക്കുന്നു. അന്വേഷണ സംഘത്തിൽ ചാക്കോയ്ക്കൊപ്പം SI ഗണേഷും (വിനീത് കുമാർ) DySP വിക്രമും (ജഗതി ശ്രീകുമാർ) ഉണ്ട്.
അലക്സിനെ അയ്യർ കണ്ടതറിഞ്ഞ DySP സത്യദാസ് (സായികുമാർ) അതിനെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുന്നു. അയാൾ ബിസിനസ് പാർട്ട്ണേഴ്സായ ഔസേപ്പച്ചനെയും (ജനാർദ്ദനൻ) കൊളാടി വർക്കിയെയും (പുന്നപ്ര അപ്പച്ചൻ) വിളിച്ചു കാര്യങ്ങൾ പറയുമ്പോൾ അവർ പരിഭ്രാന്തരാവുന്നു.
അന്വേഷണസംഘം ഇരണിയലിലും നാദാമംഗലത്തും ഒരു പ്രാഥമികാന്വേഷണം നടത്തുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാണിക്കുഞ്ഞിൻ്റെ മരണ സമയം രാത്രി 10.30 എന്നത് 11.15 നു ശേഷം എന്നു തിരുത്തിയതായി കണ്ടതിനെത്തുടർന്ന് അയ്യരും സംഘവും പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജൻ വിജയലക്ഷ്മിയെക്കാണുന്നു (പൂർണിമ ആനന്ദ്). അവർ റിപ്പോർട്ടുകളിലെ വൈരുധ്യം സാങ്കേതികമാണെന്നു പറയുന്നു. എന്നാൽ, തൻ്റെ പോക്കറ്റ് ഡയറി മറന്നത് തിരിച്ചെടുക്കാൻ ചെന്ന അയ്യർ, ഡോക്ടർ ആരോടോ രഹസ്യമായി സംസാരിക്കുന്നതു കാണുന്നു.
മാണിക്കുഞ്ഞിൻ്റെ അടുത്ത സഹായിയും ജോലിക്കാരനുമായ അടിയോടിയെ (ഒടുവിൽ ഉണ്ണികൃഷ്ണൻ) അയ്യർ കാണുന്നു. മാണിക്കുഞ്ഞിൻ്റെ പാർട്ട്ണർമാരായ കോളാടി വർക്കിയുടെയും ഔസേപ്പച്ചൻ്റെയും പേരിൽ, മരിക്കുന്നതിനു മുൻപ് മാണിക്കുഞ്ഞ് തൻ്റെ സ്വത്തുക്കൾ എഴുതിക്കൊടുത്തിരുന്നു എന്നും താനിതറിഞ്ഞത് മാണിക്കുഞ്ഞിൻ്റെ മരണശേഷമാണെന്നും അയാൾ പറയുന്നു. ഇക്കാര്യം പുറത്തു പറയരുതെന്നു പറഞ്ഞ് സത്യദാസ് തന്നെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കാര്യവും അടിയോടി പറയുന്നു.
മാണിക്കുഞ്ഞിന് മോനച്ചൻ (അപ്പാ ഹാജ) എന്നൊരു ജാരപുത്രനുണ്ടെന്നും അയാൾ മാണിക്കുഞ്ഞുമായി ശത്രുതയിലായിരുന്നു എന്നും അടിയോടി പറയുന്നു. എന്നാൽ മോനച്ചൻ അതു നിഷേധിക്കുന്നു. ഓസേപ്പച്ചനും വർക്കിക്കും സ്വത്ത് വില്ക്കുന്നത് സംബന്ധിച്ച് സബ് രജിസ്ട്രാർ ബാഹുലേയൻ മാണിക്കുഞ്ഞിനെ കണ്ടിരുന്നെന്നും വില ഒത്തു വരാത്തതിനാൽ സ്വത്തു വില്ക്കാൻ മാണിക്കുഞ്ഞ് തയ്യാറായില്ലെന്നും മോനച്ചൻ പറയുന്നു. പൗരസമിതി കൺവീനറായ ടെയ്ലർ മണി (ജഗദീഷ്) മോനച്ചൻ പറഞ്ഞത് ശരിയാണെന്നു പറയുന്നു.
ബാഹുലേയൻ്റെ പേരിലും മാണിക്കുഞ്ഞിൻ്റെ ചില സ്വത്തുകൾ കൈമാറിയിട്ടുണ്ടെന്ന് ചാക്കോ കണ്ടെത്തുന്നു. വേഷപ്രച്ഛന്നനായി എത്തുന്ന വിക്രം ബാഹുലേയനിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നു; തുടർന്ന്, അയാളെ അറസ്റ്റ് ചെയ്യുന്നു. മാണിക്കുഞ്ഞു മരിച്ചതിന് അടുത്ത ദിവസം, ഞായറാഴ്ച, സത്യദാസിൻ്റെ നിർദ്ദേശപ്രകാരം, ഓഫീസിലെ റജിസ്റ്ററിലും ആധാരങ്ങളിലും മാണിക്കുഞ്ഞിൻ്റെ ഒപ്പും വിരലടയാളവും രഹസ്യമായി ചേർത്താണ് സ്വത്തുകൈമാറ്റം നടത്തിയതെന്ന് അയാൾ പറയുന്നു. മാണിക്കുഞ്ഞ് മരിച്ച ദിവസം രാത്രി അയാളുടെ കല്ലറ തുറന്ന് തള്ളവിരൽ മുറിച്ചു കൊടുത്തത് താനാണെന്ന് സെമിത്തേരി സൂക്ഷിപ്പുകാരനായ കുഴിവെട്ടി മത്തായി (മാള അരവിന്ദൻ) സമ്മതിക്കുന്നു. ഔസേപ്പച്ചനെയും കൂട്ടരും അല്ല മാണിക്കുഞ്ഞിനെ കൊന്നത് എന്ന് അയ്യർക്ക് തോന്നുന്നു. അയാൾക്ക് അതിന് കാരണങ്ങളുണ്ട്.
Audio & Recording
ശബ്ദം നല്കിയവർ |
---|