നന്ദന
Nandana
2002-ൽ ജോസ് തോമസ് ഒരുക്കിയ സ്നേഹിതനിൽ നായിക വേഷം അഭിനയിച്ചു കൊണ്ടാണ് കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ അശ്വതി എന്ന നന്ദന സിനിമയിൽ അരങ്ങേറുന്നത്. ശേഷം 4 വർഷം കൊണ്ട് മലയാളം-തമിഴ് ഭാഷകളിലായി 9 ചിത്രങ്ങളിൽ അഭിനയിച്ചു.
സേതുരാമയ്യർ CBI എന്ന കൊമേഴ്ഷ്യൽ വിജയമൊഴികെ വേറെ ചിത്രങ്ങൾ ഒന്നും വേണ്ടത്ര വിജയിച്ചില്ല. ABCD എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ താൻ മികച്ച അഭിനേത്രിയാണ് എന്ന് ഇവർ തെളിയിച്ചു പക്ഷേ അതിനോടകം തന്റെ സഹഅഭിനേതാവായ തമിഴ്നടൻ മനോജുമായുള്ള വിവാഹം കഴിഞ്ഞു 2006-ൽ രംഗം വിട്ടു. ഇന്ത്യൻ സിനിമയിലെ ലെജൻഡറി ഫിലിം മേക്കർ ഭാരതിരാജയുടെ മകനാണ് മനോജ്.