കൈലാസ്‌നാഥ്
സിനിമകളേക്കാൾ കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാവും പ്രേക്ഷകർ കൈലാസ് നാഥ് എന്ന നടനെ ഓർമ്മിക്കുന്നുണ്ടാവുക. എന്നാൽ ഒരു കാലത്ത് തമിഴ് സിനിമാരംഗത്ത് വിലപിടിപ്പുള്ള നടനായിരുന്നു ഇദ്ദേഹം എന്നത് അധികമാർക്കും അറിവുണ്ടാകാനിടയില്ല. ദീർഘകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തിൽ "ഇതു നല്ല തമാശ" എന്ന ചിത്രം സംവിധാനം ചെയ്തു.
ചിരഞ്ജീവി, ശങ്കർ, ശ്രീനാഥ്, നാസർ എന്നിവർക്കൊപ്പം ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പഠനം പൂർത്തിയാക്കിയ കൈലാസ് 1977ൽ പുറത്തിറങ്ങിയ "സംഗമം" എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്. "ഒരു തലൈ രാഗം" എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. ചിത്രം തമിഴകത്തെ ബമ്പർ ഹിറ്റായി മാറി. പാലവനൈ ചോല എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ തൊണ്ണൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു.
സേതുരാമയ്യർ CBI യിലെ സ്വാമിയായും സ്വന്തമെന്ന പദത്തിലെ കൊച്ചു കുട്ടനായും ഇരട്ടി മധുരത്തിലെ സുമനായും ശ്രീനാരായണ ഗുരുവിലെ ചട്ടമ്പി സ്വാമികളായും ശരവർഷത്തിലെ അയ്യരായും ഒക്കെ നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ടു. മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം,മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഇതു നല്ല തമാശ | തിരക്കഥ എം പി രാജീവൻ | വര്ഷം 1985 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ വിടരുന്ന മൊട്ടുകൾ | കഥാപാത്രം | സംവിധാനം പി സുബ്രഹ്മണ്യം | വര്ഷം 1977 |
സിനിമ ഏതോ ഒരു സ്വപ്നം | കഥാപാത്രം | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1978 |
സിനിമ മാളിക പണിയുന്നവർ | കഥാപാത്രം | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1979 |
സിനിമ വേനലിൽ ഒരു മഴ | കഥാപാത്രം | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1979 |
സിനിമ അമ്പലവിളക്ക് | കഥാപാത്രം ലോനാച്ചന്റെ സഹായി | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1980 |
സിനിമ ഇടിമുഴക്കം | കഥാപാത്രം ഉണ്ണിത്താന്റെ സഹായി | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1980 |
സിനിമ സ്വന്തമെന്ന പദം | കഥാപാത്രം കൊച്ചുകുട്ടൻ | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1980 |
സിനിമ വൈകി വന്ന വസന്തം | കഥാപാത്രം ശ്യാം | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1980 |
സിനിമ ഒരു തലൈ രാഗം | കഥാപാത്രം | സംവിധാനം ഇ എം ഇബ്രാഹിം | വര്ഷം 1981 |
സിനിമ ഇരട്ടിമധുരം | കഥാപാത്രം സുമൻ | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1982 |
സിനിമ ശരവർഷം | കഥാപാത്രം സുബ്രഹ്മണി | സംവിധാനം ബേബി | വര്ഷം 1982 |
സിനിമ എനിക്കും ഒരു ദിവസം | കഥാപാത്രം നാരായണ സ്വാമി | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1982 |
സിനിമ ഗാനം | കഥാപാത്രം വാസുക്കുട്ടി | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1982 |
സിനിമ സാഗരം ശാന്തം | കഥാപാത്രം | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1983 |
സിനിമ കിങ്ങിണിക്കൊമ്പ് | കഥാപാത്രം | സംവിധാനം ജയൻ അടിയാട്ട് | വര്ഷം 1983 |
സിനിമ കള്ളനും പോലീസും | കഥാപാത്രം | സംവിധാനം ഐ വി ശശി | വര്ഷം 1992 |
സിനിമ കിഴക്കൻ പത്രോസ് | കഥാപാത്രം തരകൻ്റെ സഹായി | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1992 |
സിനിമ ഉത്സവമേളം | കഥാപാത്രം | സംവിധാനം സുരേഷ് ഉണ്ണിത്താൻ | വര്ഷം 1992 |
സിനിമ സേതുരാമയ്യർ സി ബി ഐ | കഥാപാത്രം സ്വാമി | സംവിധാനം കെ മധു | വര്ഷം 2004 |
സിനിമ കണ്ണേ മടങ്ങുക | കഥാപാത്രം | സംവിധാനം ആൽബർട്ട് ആന്റണി | വര്ഷം 2005 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ആധിപത്യം | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1983 |
തലക്കെട്ട് ഇടിമുഴക്കം | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1980 |
തലക്കെട്ട് സിംഹാസനം | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1979 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് എനിക്കും ഒരു ദിവസം | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1982 |
തലക്കെട്ട് മാളിക പണിയുന്നവർ | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1979 |
തലക്കെട്ട് വേനലിൽ ഒരു മഴ | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1979 |
Contributors | Contribution |
---|
Contributors | Contribution |
---|---|
പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |