അമ്പലവിളക്ക്
സഹോദരങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി ജീവിക്കാൻ മറന്നു പോയ ഒരു പാവം ടാക്സി ഡ്രൈവറുടെ കഥ. അവനെ ജീവനു തുല്യം സ്നേഹിച്ച്, അവനുവേണ്ടി മാത്രം ജീവിച്ച ഒരു പാവം ടീച്ചറുടെ കൂടി കഥയാണ് അമ്പലവിളക്ക്.
Actors & Characters
Actors | Character |
---|---|
ഗോപി | |
ഡോ രാമവർമ | |
വാസുക്കുട്ടി | |
ഉണ്ണികൃഷ്ണൻ | |
പ്രസാദ് | |
രാഘവപിള്ള | |
രാധാകൃഷ്ണൻ | |
ലോനാച്ചന്റെ സഹായി | |
ലോനാച്ചൻ | |
സുമതി ടീച്ചർ | |
സാവിത്രി | |
ഗീത | |
ഗോപിയുടെ അമ്മ | |
രാജമ്മ | |
ഗീതയുടെ അമ്മ | |
പ്രസാദിന്റെ അമ്മ | |
ഗ്രേസി | |
വൈദ്യൻ | |
രഘു | |
സുലേഖയുടെ കല്യാണം കൂടാൻ വരുന്നയാൾ | |
ടാക്സി ഡ്രൈവർ | |
സുലേഖാ ബീവി |
കഥ സംഗ്രഹം
ഗോപിക്ക് പട്ടാളത്തിലായിരുന്നു ജോലി. അച്ഛൻ മരിച്ചപ്പോൾ കുടുംബഭാരം ഗോപിയുടെ തലയിൽ വീണതോടെ ആ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോരേണ്ടി വന്നു. നാട്ടിൽ ടാക്സിയോടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് നടന്നുപോവുന്നതാണ് ഗോപിയുടെ കുടുംബം. അമ്മ (അടൂർ ഭവാനി), ഒരനിയൻ, രണ്ട് അനിയത്തിമാർ എന്നിവർ അടങ്ങുന്ന കുടുംബമാണ് അവന്റേത്. മൂത്ത സന്തതിയായത് കാരണം കുടുംബത്തിന്റെ മൊത്തം ഭാരവും ഗോപിയുടെ ചുമലിലാണ്. അനിയത്തി രാജമ്മയുടെ (ശ്രീലത) വിവാഹം നടത്തിക്കഴിഞ്ഞു. അനിയൻ ഉണ്ണികൃഷ്ണനും (ശശി), അനിയത്തി സാവിത്രിയും (ചെമ്പരത്തി ശോഭന) പഠിക്കുകയാണ്. അവരെക്കൂടി കരകയറ്റിവിട്ട ശേഷം മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലാണ് ഗോപി. അനിയൻ തനി സ്വാർത്ഥനാണ്. സഹോദരന്റെ കഷ്ടപ്പാടുകളൊന്നും അവനെ അലട്ടുന്നില്ല. കൂടെക്കൂടെ ഓരോ ആവശ്യങ്ങൾക്കായി അവൻ ജ്യേഷ്ഠനോട് പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കും, ബുദ്ധിമുട്ടിയാണെങ്കിലും ഗോപി അവന്റെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടുമിരിക്കും. സ്ത്രീധനമായി കൊടുക്കാമെന്നേറ്റ പണം ഇതുവരെ കൊടുക്കാത്തതിനാൽ, വിവാഹം കഴിച്ചയച്ച അനിയത്തിയും കൂടെക്കൂടെ വന്ന് വഴക്കിട്ടു മടങ്ങും. രാജമ്മയുടെ ഭർത്താവ് വാസുക്കുട്ടി (ജഗതി ശ്രീകുമാർ) നല്ലവനാണ്, ഗോപിയുടെ ബുദ്ധിമുട്ടുകൾ അവന് നല്ലപോലെ അറിയാവുന്നത് കൊണ്ട് രാജമ്മയോട് ഗോപിയെ ബുദ്ധിമുട്ടിക്കരുതെന്ന് എപ്പോഴും പറയുകയും ചെയ്യും. എല്ലാം കണ്ട് വേദനയോടെ അമ്മ ഗോപിയെ ഗുണദോഷിക്കും "എടുക്കാൻ പറ്റുന്ന ചുമടെ എടുക്കാവൂ. ഇല്ലെങ്കിൽ ഒടുവിൽ ദുഃഖിക്കേണ്ടി വരും. കേറേണ്ടിടത് കേറിക്കഴിഞ്ഞാ ഏണി ചവിട്ടി താഴെയിടും. അതാ ലോക സ്വഭാവം. കടമകൾ മുഴുവൻ തീർന്നിട്ടാണോ നീ കല്യാണം കഴിക്കാൻ പോവുന്നത്? നിന്റെ പ്രായത്തിലുള്ള ചെറുപ്പക്കാർക്ക് പിള്ളേർ രണ്ടും, മൂന്നുമായി. നിന്റെയൊരു കുഞ്ഞിനെ ലാളിച്ചിട്ടു വേണം എനിക്ക് മരിക്കാൻ."
ഗോപിയുടെ അദ്ധ്യാപകനായിരുന്ന രാഘവൻ പിള്ളയുടെ (വൈക്കം മണി) ഏക മകളാണ് സുമതി. സുമതി അവിടുത്തെ സ്കൂളിലെ അദ്ധ്യാപികയാണ്. സുമതിയും ഗോപിയും ബാല്യകാല സുഹൃത്തുക്കൾ മാത്രമല്ല, ഒരുവരെയൊരുവർ സ്നേഹിക്കുകയും ചെയ്യുന്നു. വിവാഹ പ്രായം കഴിഞ്ഞും സുമതി കന്യകയായി കഴിയുന്നത് തന്നെ ഗോപിയുമായുള്ള വിവാഹം സ്വപ്നം കണ്ടുകൊണ്ടാണ്. ഗോപിയുടെ ഉറ്റ ചങ്ങാതിയാണ് ടാക്സിഡ്രൈവർ ലോനാച്ചൻ. ശുദ്ധനാണെങ്കിലും മദ്യപാനിയാണ്. ടാക്സിയോടിച്ച് കിട്ടുന്ന കാശെല്ലാം കുടുംബത്തിന് കൊടുക്കാതെ കുടിച്ചു മുടിക്കും. കുടിച്ച് ബോധമില്ലാതെ റോഡിൽ കിടക്കുന്ന ലോനാച്ചനെ നിത്യേന അവന്റെ വീട്ടിൽ കൊണ്ടാക്കുന്നത് ഗോപിയുടെ ജോലിയാണ്. ലോനാച്ചന്റെ ഭാര്യ ഗ്രേസിയെ (ലിസി) സമാധാനിപ്പിക്കാനല്ലാതെ ഗോപിക്ക് വേറെന്ത് കഴിയും?
ഓണത്തിന് ഗോപി അമ്മയ്ക്കും, സഹോദരങ്ങൾക്കും തന്നാലാവുംവിധത്തിലുള്ള ഓണക്കോടികൾ വാങ്ങിക്കുന്നു. അമ്മയും, സാവിത്രിയും അതിൽ സന്തുഷ്ടരാണെങ്കിലും, ഉണ്ണികൃഷ്ണന് ആ തുണികൾ തീരെ ഇഷ്ടപ്പടുന്നില്ല. രാജമ്മയാകട്ടെ അവളുടെ കുഞ്ഞിന് ഗോപി സമ്മാനിച്ച തുണി വീട്ടിലെത്തി മുഖത്തേക്ക് വീശിയെറിഞ്ഞ് വഴക്കുണ്ടാക്കുന്നു. അവർക്ക് വേറെ തുണി വാങ്ങിക്കാൻ വേണ്ടി ഗോപി ലോനാച്ചന്റെ പക്കൽ ചെല്ലുന്നുണ്ടെങ്കിലും, കുടിയനായ അവൻ എന്ത് സഹായം ചെയ്യാനാണ്. ഓണദിവസം സദ്യയൊരുക്കി മക്കളെ ഊണ് കഴിക്കാൻ അമ്മ വിളിക്കുന്നു. സാവിത്രി ആഹാരം വിളമ്പുന്ന സാവിത്രിയോട് അമ്മയെവിടെയെന്ന് ഗോപി ചോദിക്കുമ്പോൾ, അമ്മയെ അന്വേഷിച്ച് പുറത്തേക്ക് പോവുന്ന അവൾ കാണുന്നത് കിണറ്റിനരികിൽ മരിച്ചു കിടക്കുന്ന അമ്മയെയാണ്. ചെയ്വതെന്തെന്നറിയാതെ മിഴിച്ചു നിൽക്കുന്ന ഗോപിയെ, അമ്മയുടെ അന്തിമ കർമ്മങ്ങൾക്കായുള്ള പണം നൽകി സഹായിക്കുന്നത് സുമതിയാണ്.
ബിഎസ്സിക്ക് നല്ല മാർക്കോടുകൂടി പാസായ ഉണ്ണികൃഷ്ണന് മെഡിസിന് പഠിക്കാനാണ് ആഗ്രഹം. എന്നാൽ, ഗോപിക്ക് അവനെ ബി-എഡ് ബിരുദം എടുപ്പിച്ച് ഒരു അദ്ധ്യാപകനാക്കാനായിരുന്നു മോഹം. ബിഎസ്സ്സി പാസായ സ്ഥിതിക്ക് അവന്റെ വഴി ഇനി അവൻ നോക്കട്ടെ എന്നും, ഗോപി സഹോദരങ്ങൾക്ക് വേണ്ടി ജീവിച്ചത് മതി, ഇനിയെങ്കിലും അവനവന് വേണ്ടി ജീവിക്കണം എന്ന് രാഘവൻ പിള്ള ഗോപിയെ ഉപദേശിക്കുന്നു. പക്ഷേ, ഉണ്ണികൃഷ്ണന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തന്നെ ഗോപി തീരുമാനിക്കുന്നു. അതിനുവേണ്ടി അവൻ വീട് പണയം വെച്ച് ഉണ്ണികൃഷ്ണനെ മെഡിസിന് ചേർക്കുന്നു. കടബാധ്യതകൾ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടേ പോകുന്നു. രാജമ്മയുടെ ശല്യവും ഒഴിഞ്ഞപാടില്ല. ഉണ്ണികൃഷ്ണന്റെ ആവശ്യങ്ങൾ ദിവസംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. അവൻ ആവശ്യപ്പെടുന്ന പണം നൽകാൻ കഴിയാതെ ഗോപി വിഷമിച്ചു നിൽക്കുമ്പോൾ സുമതിയാണ് പണം നൽകി സഹായിക്കുന്നത്.
സുമതി ഗോപിക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറാണെങ്കിലും രാഘവൻ പിള്ളയ്ക്ക് അതിൽ താല്പര്യമില്ല. കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഗോപിയുടെ ജീവിതപങ്കാളിയായി മകളെ വിവാഹം കഴിച്ചുകൊടുത്ത്, കടബാധ്യതയിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ആ കപ്പലിലെ യാത്രക്കാരിയാക്കാൻ രാഘവൻപിള്ളയുടെ മനസ്സ് അനുവദിക്കുന്നില്ല. ഗോപിയെ മറന്നേക്കാൻ സുമതിയോട് രാഘവൻ പിള്ള ആവശ്യപ്പെടുന്നുണ്ടെങ്കിലും, അവൾ അവളുടെ തീരുമാനത്തിൽ ഉറച്ചു തന്നെ നിൽക്കുന്നു. അതിനാൽ, രാഘവൻ പിള്ള ഗോപിയെ കണ്ട്, സുമതിയെ വിവാഹം കഴിക്കുന്നതിൽ നിന്നും പിന്തിരിയണം എന്ന് യാചിക്കുമ്പോൾ അവന് എതിർക്കുവാൻ കഴിയുന്നില്ല. ഗോപി സുമതിയോട് എല്ലാം വിശദീകരിക്കുന്നു. അവസാനം സുമതി ജോലി രാജിവെച്ച് അച്ഛനോടൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നു.
ഗോപിക്ക് കൂടെക്കൂടെ വയറുവേദന വന്നുകൊണ്ടിരിക്കുന്നു. നല്ലൊരു ഡോക്ടറെ കാണിക്കാൻ എല്ലാവരും പറയുന്നുണ്ടെങ്കിലും ഗോപി അതിന് കൂട്ടാക്കുന്നില്ല, ഗ്യാസിന്റെ ഉപദ്രവമായിരിക്കും എന്ന് പറഞ്ഞ് തള്ളിക്കളയുന്നു. ഉണ്ണികൃഷ്ണൻ സഹപാഠിയായ ഗീതയുമായി (രൂപ) അടുക്കുന്നു. അവൾ പ്രസിദ്ധനായ ഡോക്ടർ രാമവർമ്മയുടെ (തിക്കുറിശ്ശി സുകുമാരൻ നായർ) മകളാണ്. ഗീത ഉണ്ണികൃഷ്ണന് വേണ്ട ധനസഹായം നൽകിക്കൊണ്ടിരിക്കുന്നു. എംബിബിഎസ് പാസായ ഉണ്ണികൃഷ്ണനെ ഉപരിപഠനത്തിനയക്കണം എന്ന് അവൾ ആഗ്രഹിക്കുന്നു. മകൾക്ക് വേണ്ടി ആരോരുമില്ലാത്ത ഒരു ഡോക്ടറെ തേടിക്കൊണ്ടിരിക്കുകയാണ് ഗീതയുടെ അമ്മ (സുകുമാരി). ഗീത അമ്മയോട് ഉണ്ണികൃഷ്ണന്റെ കാര്യം പറയുകയും, അവർക്ക് ഉണ്ണിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഉണ്ണിക്ക് അനാഥനാണെന്നാണ് ഗീത തന്റെ മാതാപിതാക്കളോട് പറഞ്ഞിരിക്കുന്നത്. ഗീതയെ ഉണ്ണിക്ക് വിവാഹം ചെയ്തുകൊടുക്കുന്ന അവർ ഉണ്ണിയെ ഉപരിപഠനത്തിന് ഇംഗ്ലണ്ടിലേക്ക് അയക്കാനും തീരുമാനിക്കുന്നു.
ലോനാച്ചൻ ഒരിക്കലും നന്നാവില്ലെന്ന് മനസ്സിലാക്കിയ ഗ്രേസി ഒരു ദിവസം ആത്മഹത്യ ചെയ്യുന്നു. ലോനാച്ചനും , മകളും നിരാലംബരാവുന്നു. ഗോപിക്ക് പലപ്പോഴും പണം നൽകി സഹായിച്ചിരുന്ന സുഹൃത്തായ ബഷീറിന്റെ (ഉണ്ണികൃഷ്ണൻ ചേലേമ്പ്ര) സഹോദരിയുടെ വിവാഹത്തിന് പോയി തിരിച്ചുവരുന്ന വഴിയിൽ ഗോപി സുമതിയെ കണ്ടുമുട്ടുന്നു. സുമതിയിൽ നിന്നും രാഘവൻ പിള്ള മരിച്ചുപോയ വിവരം ഗോപി അറിയുന്നു. സംസാരത്തിനിടയിൽ സ്കൂൾ കുട്ടികളെ മനസ്സിൽ ഓർത്ത്, ഞാനും എന്റെ കുട്ടികളും സുഖമായി കഴിയുന്നു എന്ന് സുമതി പറയുമ്പോൾ, ഗോപി സുമതിയുടെ വിവാഹം കഴിഞ്ഞതായി തെറ്റിദ്ധരിക്കുന്നു. വീട്ടിലേക്ക് തിരിച്ചെത്തുന്ന ഗോപിയെ കാത്തിരിക്കുന്നത് മറ്റൊരു ദുഃഖവാർത്തയാണ് - ലോൺ തിരിച്ചടയ്ക്കാത്തതിനാൽ കാർ അധികാരികൾ എടുത്തുകൊണ്ടുപോയിരിക്കയാണ്. ഗോപിയുടെ വിഷമം നല്ലപോലെ അറിയാവുന്ന ലോനാച്ചൻ, അദ്ദേഹത്തിന്റെ മുതലാളിയോട് പറഞ്ഞ് ഒരു കാർ ഏർപ്പാടാക്കി കൊടുക്കുന്നു.
ഉണ്ണികൃഷ്ണന്റെ പഠനത്തിന് വേണ്ടി വീട് പണയം വെച്ച് വാങ്ങിയ തുക തിരിച്ചടക്കാൻ കഴിയാത്തതിനാൽ വീട് ജപ്തി ചെയ്തേക്കും എന്ന് കോടതിയിൽ നിന്നും നോട്ടീസ് വരുന്നു. ഈ വിവരം ഉണ്ണികൃഷ്ണനെ അറിയിക്കാൻ വേണ്ടി ഗോപി ഡോക്ടർ വർമ്മയുടെ വീട്ടിലേക്ക് പോവുന്നു. താൻ നിസ്സഹായനാണെന്നും, പറ്റിയാൽ അയ്യായിരം രൂപ എങ്ങിനെയെങ്കിലും ഏർപ്പാടാക്കിത്തരാമെന്നും ഉണ്ണി പറയുമ്പോൾ ഗോപി അത് വേണ്ടെന്ന് പറയുന്നു. അവർ തമ്മിൽ സംസാരിക്കുന്ന കാണാനിടയാകുന്ന ഗീത ഗോപിക്ക് നൽകാൻ വേണ്ടി നൂറു രൂപ ഉണ്ണിക്ക് കൊടുക്കുമ്പോൾ ഗോപി താനാരോടും ഭിക്ഷ വാങ്ങിക്കാറില്ലെന്ന് പറഞ്ഞ് ഇറങ്ങിത്തിരിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം |
ശ്രീകുമാരൻ തമ്പി | വി ദക്ഷിണാമൂർത്തി | വാണി ജയറാം |
2 |
പകൽ സ്വപ്നത്തിൻ |
ശ്രീകുമാരൻ തമ്പി | വി ദക്ഷിണാമൂർത്തി | കെ ജെ യേശുദാസ്, വാണി ജയറാം |
3 |
വരുമോ വീണ്ടുംസിന്ധുഭൈരവി |
ശ്രീകുമാരൻ തമ്പി | വി ദക്ഷിണാമൂർത്തി | കെ ജെ യേശുദാസ് |
Contributors | Contribution |
---|---|
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ,പോസ്റ്റർ ഇമേജുകൾ |