പകൽ സ്വപ്നത്തിൻ
Music:
Lyricist:
Singer:
Film/album:
ലാലാ ലാല ലാ ലാലാ ലാല ലാ
ലാലാ ലാല ലാ ലാലാ ലാല ലാ
ലാലാ ലാല ലാല ലാ
പകൽസ്വപ്നത്തിൻ പവനുരുക്കും
പ്രണയരാജശില്പീ
ഇന്നു സന്ധ്യ കവർന്നെടുത്ത സ്വപ്നം
എത്ര പവൻ (2)
ഹൃദയമെന്ന ഖനിയിൽ പതിനായിരമറകൾ (2)
കനകമുണ്ട് രത്നമുണ്ട് കൽക്കരിയുണ്ട്
സ്വർണ്ണം കൊണ്ട് നീ ശില്പം തീർത്തതിൽ
രത്നങ്ങൾ പതിക്കും
ഇരവിൽ ദുഃഖമാം ക്രൂരനിരൂപകൻ
കരിയാണെന്നോതും അത്
കരിയാണെന്നോതും (പകൽസ്വപ്നത്തിൻ...)
കാലമെന്ന ദൈവം ഒരു ഭ്രാന്തൻ രാജാവ് (2)
ചിരിച്ചു കൊണ്ടേ കരയുന്നൊരു ഭ്രാന്തൻ രാജാവ്
നിന്റെ വർണ്ണശില്പങ്ങളെയവൻ തഴുകി താലോലിക്കും
ഉറഞ്ഞു തുള്ളിയാലൊന്നില്ലാതവൻ
താഴെയെറിഞ്ഞുടയ്ക്കും അവൻ
താഴെയെറിഞ്ഞുടയ്ക്കും (പകൽസ്വപ്നത്തിൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pakal Swapnathin
Additional Info
ഗാനശാഖ:

