വരുമോ വീണ്ടും

വരുമോ വീണ്ടും തൃക്കാർത്തികകൾ
വഴിയമ്പലത്തിലെ കൽ‌വിളക്കേ?
ഒരു മൊട്ടു പോലും വിടർത്തുവാനില്ലാതെ
ഇരുളിൽ ഒളിക്കും കൽവിളക്കേ
കൽവിളക്കേ... കൽവിളക്കേ...

എത്ര പൊന്നോണങ്ങൾ', എത്രയോ ദീവാളികൾ
എത്രയോ മംഗല്യനവരാത്രികൾ
അഗ്നിപുഷ്പങ്ങൾ നിൻമേനിയിൽ ചൂടിച്ചു
സ്വപ്നങ്ങൾ പോലെ അകന്നുപോയി
വരുമോ വീണ്ടും തൃക്കാർത്തികകൾ
വഴിയമ്പലത്തിലെ കൽ‌വിളക്കേ?

ആ വെളിച്ചത്തിന്റെ പൊൻ പണം എണ്ണുവാൻ
അന്നെത്ര ഭക്തന്മാർ വിരുന്നു വന്നൂ
ഇന്നീയിരുട്ടിന്റെ തോളത്തു ചായുവാൻ
എൻ്റെ നിശ്വാസവും നിഴലും മാത്രം (വരുമോ.....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varumo veendum

Additional Info

അനുബന്ധവർത്തമാനം