ആനന്ദക്കുട്ടൻ

Anandakuttan
Anandakuttan
Date of Death: 
Sunday, 14 February, 2016
യു ആർ ആനന്ദക്കുട്ടൻ

മലയാള ചലച്ചിത്രരംഗത്തെ ഛായാഗ്രാഹകൻ യു ആർ ആനന്ദക്കുട്ടൻ. 150 ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത മനസ്സൊരു മയിൽ (1977) ആണ് ആദ്യ ചലച്ചിത്രം. ഭരതം, ഹിസ്ഹൈനസ് അബ്ദുള്ള, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അഥർവം, സദയം, ആകാശദൂത് തുടങ്ങിയ ഹിറ്റ് ചലച്ചിത്രങ്ങളുടെ ക്യാമറ ആനന്ദക്കുട്ടനായിരുന്നു . 1954ൽ അദ്ധ്യാപക ദമ്പതിമാരായ രാമകൃഷ്ണൻനായരുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു ചങ്ങനാശ്ശേരി എന്‍.എസ്.എസ്. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസില്‍ പോയി ഛായാഗ്രഹണം പഠിച്ചു. ഗീതയാണ് ഭാര്യ. ശ്രീകുമാർ, നീലിമ, കാർത്തിക എന്നിവർ മക്കളാണ്.